gnn24x7

കോവിഷീൽഡ് വാക്സിനെടുത്തവർക്ക് മസ്തിഷ്കാഘാതം, ഹൃദയാഘാതം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ

0
91
gnn24x7

കോവിഡ് വാക്സിനായ കോവിഷീൽഡ് ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് വാക്സിന്റെ നിർമ്മാതാക്കൾ. അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സ‌ിൻ കാരണമായേക്കാമെന്നാണ് നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക അറിയിക്കുന്നത്. യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കമ്പനി ഇത് വ്യക്തമാക്കിയതെന്ന് ബ്രിട്ടീഷ് പത്രം റിപ്പോർട്ട് ചെയ്യുന്നു. വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമ്മിച്ച് വിതരണം ചെയ്തത്. കോവിഷീൽഡ്, വാക്സ്ക്സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെസൈനെക നിർമ്മിച്ചത്. 2021 ഏപ്രിൽ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് വാക്‌സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമനടപടിക്ക് തുടക്കം കുറിച്ചത്. വാക്‌സിൻ എടുത്ത ശേഷം തൻന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് ജാമി സ്കോട്ട് നിയമനടപടി ആരംഭിച്ചത്.

ആരോപണങ്ങളെ ആദ്യം എതിർത്ത ആസ്ട്രസെനെക, കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കോവിഷീൽഡ് അപൂർവം കേസുകളിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7