gnn24x7

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി ഉൾപ്പടെ വിലയിരുത്തി കേന്ദ്രം 

0
19
gnn24x7

ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) യോഗം ചേർന്ന് അവലോകനം ചെയ്തു. യോ​ഗത്തിൽ ചരക്കു കപ്പലുകളിലെ ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി വിലയിരുത്തിയെന്നും, ഇക്കാര്യം നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാവികർക്ക് കൃത്യമായി വിവരങ്ങൾ കൈമാറാനും, അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്താന് സംവിധാനമൊരുക്കാനും മോദി നിർദേശിച്ചിട്ടുണ്ട്. ഇന്ധന ലഭ്യതയും പ്രവാസികളുടെ സുരക്ഷയും യോ​ഗത്തിൽ ചർച്ചയായി. കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും, പുനരുപയോ​ഗ ഊർജത്തിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7