gnn24x7

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

0
8
gnn24x7

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്‌ബോളിൽ തുടരും. പോർച്ചുഗീസ് പരിശീലകൻ യൊർഗെ ജെസ്യൂസുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ ടീം ക്യാമ്പ് വിട്ടിരുന്നു. ഇതിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പോർച്ചുഗലുമായി എന്നെന്നേക്കുമായി വിട പറയുകയാണെന്ന് താരം അറിയിച്ചിരിക്കുകയാണ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2003 ഓഗസ്റ്റ് 20-ന് കസാകിസ്താനെതിരായ സൗഹൃദ മത്സരത്തിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം. അന്ന് 18 വയസായിരുന്നു പ്രായം. പിന്നീട് 234 മത്സരങ്ങളിൽ താരം രാജ്യത്തിനായി ബൂട്ടണിഞ്ഞു. ആറ് ലോകകപ്പിലും പോർച്ചുഗലിനൊപ്പം കളിച്ചു. എന്നാൽ ലോകകിരീടം മാത്രം അകന്നുനിന്നു. പോർച്ചുഗൽ കുപ്പായത്തിൽ 146 ഗോളുകൾ അടിച്ചുകൂട്ടി. 45 തവണ ഗോളിന് വഴിയൊരുക്കി. 10 ഹാട്രിക്ക് സ്വന്തമാക്കി.

ഒപ്പം പോർച്ചുഗൽ ജെഴ്‌സിയിൽ മൂന്ന് രാജ്യാന്തര കിരീടങ്ങളുമുയർത്തി. 2016 ജൂലൈ പത്തിന് നേടിയ യൂറോ കപ്പാണ് ഇതിൽ പ്രധാനപ്പെട്ടത്. അന്ന് ഫൈനലിൽ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. രണ്ട് തവണ യുവേഫ നാഷൻസ് ലീഗും സ്വന്തമാക്കി. 2019ലും 2025ലും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7