gnn24x7

മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

0
10
gnn24x7

നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

നാട്ടുമ്പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ  ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.

ജെസ്റ്റുഡിയോസ് & എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന-രാഹുൽ കല്യാൺ.

സംഗീതം- അർക്കാഡോ.

ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.

എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ.

കലാ സംവിധാനം – മകേഷ് മോഹൻ.

മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി.

കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ്.കെ ആർ.

സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ.

സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ.

ഡിസൈൻ – യെല്ലോടൂത്ത്.

മാർക്കറ്റിംഗ് – ഒപ്റ.

സ്റ്റിൽസ്- വിഷ്‌ണു.ആർ.ഗോവിന്ദ്.

പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.

പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ.

ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ് .

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7