കഴിഞ്ഞ ദിവസം നടന്ന ഡെയിൽ ഡിബേറ്റിന്റെ ടോപ്പിക്കൽ ഇഷ്യൂ സെക്ഷനിൽ, മൈഗ്രന്റ് നഴ്‌സസ് അയർലണ്ടിന് വേണ്ടി മൈഗ്രന്റ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ നേരിടുന്ന പ്രശ്‌നങ്ങൾ Joan Collins TD യും Mick Barry TD യും ഉന്നയിച്ചു.
ഇന്ത്യ ഉൾപ്പടെ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റ് മാരുടെ സേവനങ്ങൾ പ്രശംസനാർഹമാണെന്നും, ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഐറിസ് ആരോഗ്യരംഗത്ത് ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരും ഹെൽത്ത് കെയർ അസിസ്റ്റന്റ് മാരും നൽകുന്ന സേവനം മഹത്തരമാണെന്നും, ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്താൻ ആവശ്യമായ സഹായം തന്റെ ഓഫീസ് വഴി നൽകുമെന്ന് Seán Ó’Feargháil, Ceann Comhairle – Speaker of Dail Eireann ഉറപ്പ് നൽകി.
അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ശ്രമഫലമാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.അയർലണ്ടിൽ HCAമാരായി എത്തുന്ന ഭൂരിഭാഗവും ജനറൽ വർക്ക് പെർമിറ്റ് വിസയിലുള്ളവരാണ്. അവരുടെ കുടുംബത്തെ ഇവിടെ എത്തിക്കുവാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നു. കൂടാതെ കൂടുതൽ പേരും നഴ്സുമാർ ആണെന്നിരിക്കെ OQI Level 5 പോലുള്ള നഴ്സിങ്ങിലും ചെറിയ കോഴ്‌സുകൾ ചെയ്യാൻ അവരെ നിർബന്ധിക്കുന്ന ശ്രമങ്ങൾക്കും എതിരെയുള്ള പ്രതിഷേധം Dail നെ അറിയിച്ചു.
ചർച്ചയുടെ വിശദമായ വീഡിയോ കാണാം https://fb.watch/kJUB39TiQh/
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…