കേരളാ ബാഡ്മിന്റൻ ക്ലബ് ജൂനിയർ ന്റെ ഉത്ഘാടനം കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ 07/03/2022 വൈകുന്നേരം ഫിൻഗ്ലാസിലെ Poppintree Community Sports Centre -ൽ വെച്ച് നടത്തി. 2013-ൽ മലയാളികളുടെ ശ്രമഫലമായി വിനോദത്തിനും ഉല്ലാസത്തിനുമായി തുടങ്ങിയ കേരളാ ബാഡ്മിന്റൻ ക്ലബ് കഴിഞ്ഞ 9 വർഷം കൊണ്ട് അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകൾക്കൊപ്പം ഉയർന്നിരിക്കുന്നു.
KBC ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത് ജൂനിയർ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് നിന്നുകൊണ്ടാണ്. കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ച് KBC Jr. ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുന്നതിനും കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ ഈ വേളയിൽ പങ്കെടുത്തു.
KBC Secretary Mr. Siju Jose – ന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. യോഗത്തിൽ, Mrs. Catherine Smyth ( President Leinster Badminton ) കുട്ടികളെ അഭിസംബോധന ചെയ്ത് അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും Mr. Paul Mc Auliffe ( TD Dublin North West ) ചിക്കൂസ് ടീവി സ്പോൺസർ ചെയ്ത ജേഴ്സി, അബിൻ ജോബിക്ക് നൽകിക്കൊണ്ട് ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.
Ms. Briege MacOscar (Councillor)Mr. Keith Connolly (Councillor)Mr. John Kingsley Onwumereh (Councillor) എന്നിവർ വേദിയിൽ സംസാരിക്കുകയും ഭാവിയിൽ ക്ലബ്ബിന് സിറ്റി കൗൺസിലിന്റെ ഭാഗത്തുനിന്നും ലഭിക്കാവുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു. ഫിൻഗ്ലാസ്, ബാലിമൺ ഗാർഡ സ്റ്റേഷണുകളിലെ ഓഫിസേഴ്സ് ചടങ്ങിൽ പങ്കെടുക്കുകയും Surgent Boby Grealis (Community Gardai Meakstown) ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രശംസിച്ച് സംസാരിക്കുയുമുണ്ടായി. Poppintree Community Sports Centre -ന്റെ പ്രതിനിധീകരിച്ച് Mr.John കുട്ടികളോട് സംസാരിക്കുകയും സ്പോട്സ് സെന്ററിന്റെ ഭാഗത്തു നിന്നും ഭാവി സഹകരണങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു .
KBC Jr. കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുന്നത്, ബാഡ്മിന്റൺ അയർലണ്ടിന്റെ റജിസ്റ്റേർഡ് കോച്ച് ആയ Mr. Sumesh Tharian ആണ്. അദ്ദേഹം അയർലണ്ട് ഗ്രേഡഡ് പ്ലെയറും കൂടാതെ അയർലണ്ടിലെ പ്രമുഖ ക്ലബ്ബുകളിലെ പരിശീലകനും ആണ്. ക്ലബ് ഉത്ഘാടന വേളയിൽ അദേഹത്തിന്റെ നിറ സാന്നിധ്യം ഉത്ഘാടന ചടങ്ങിന് പൊലിമയേകി.
ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്ന ചായ സൽക്കാരത്തിലും ഫോട്ടോ സെക്ഷനിലും വിശിഷ്ടാത്ഥികൾ കുട്ടികളായും അവരുടെ മാതാപിതാക്കളുമായും സംവദിക്കുകയും അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തത് KBC അയർലന്റ് ഉത്ഘാടന ചടങ്ങിനെ കൂടുതൽ മോഡി പിടിപ്പിച്ചു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…