Ireland

കേരള ഹൗസ് കാർണിവൽ ജൂലൈ 6ന്; മലയാളികളുടെ പ്രിയപ്പെട്ട RJ മിഥുനും ലക്ഷ്മിയും മുഖ്യാതിഥികൾ

ആർത്തിരമ്പുന്ന ആഘോഷവും കണ്ണഞ്ചിപ്പിക്കുന്ന ആവേശവുമായി കേരള ഹൗസ് കാർണിവൽ 2024 ന് അയർലണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ്- ഐറിഷ് മലയാളി ക്ലബ്‌ സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂലൈ 6ന് നടക്കും. മികച്ച പങ്കാളിത്തവും സംഘടന മികവും ചേർന്ന് വിജയമാക്കിയ കാർണിവലിന്റെ പതിമൂന്നാം പത്തിപ്പാണ് ഇത്തവണത്തേത്.

PALMERSTOWN HOUSE ESTATE, JOHNSTOWN, KILDARE ആണ് മെഗാമേള സംഘടിപ്പിക്കുന്നത്.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അവതാരകനും നടനുമായ RJ മിഥുനും ഭാര്യ ലക്ഷ്മി മിഥുനും കേരള ഹൗസ് കർണിവലിന്റെ മുഖ്യാതിഥികളായെത്തുന്നു.

കൂടാതെ പ്രശസ്ത ചാൾസ് ആന്റണിയും മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു.അത്യധികം ആവേശം നിറഞ്ഞ കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക.

വള്ളംകളി, വടംവലി മത്സരം, ചെസ്സ് മത്സരം തുടങ്ങി വിവിധ കായിക ഇനങ്ങൾ മേളയുടെ ഭാഗമായി നടക്കും. മെഗാ തിരുവാതിര, Miss. Carnival & Mr. Carnival, Cookery Show, Reptile Show, തുടങ്ങി ആവേശവും കൗതുകവും ഉണർത്തുന്ന നിരവധി മത്സരങ്ങളാണ് ഇത്തവണ കാർണിവലിനെ വ്യത്യസ്തമാകുന്നത്.

കൂടാതെ M50 മ്യൂസിക് ബാൻഡ് ഒരുക്കുന്ന തകർപ്പൻ പെർഫോമൻസും കാണികൾക്ക് ആവേശമാകും.വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.

കേരള ഹൗസ് കാർണിവലിന്റെ പാർക്കിങ് ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്ക് ബുക്ക്‌ ചെയ്യാം. https://www.eventblitz.ie/event/keralahouse24/എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം. ജൂലൈ 6ന് രാവിലെ 8 മണി മുതൽ മത്സരം രാത്രി 8 വരെയാണ് കർണിവൽ നടക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

3 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

4 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

5 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

5 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

5 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

5 hours ago