ആർത്തിരമ്പുന്ന ആഘോഷവും കണ്ണഞ്ചിപ്പിക്കുന്ന ആവേശവുമായി കേരള ഹൗസ് കാർണിവൽ 2024 ന് അയർലണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ്- ഐറിഷ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂലൈ 6ന് നടക്കും. മികച്ച പങ്കാളിത്തവും സംഘടന മികവും ചേർന്ന് വിജയമാക്കിയ കാർണിവലിന്റെ പതിമൂന്നാം പത്തിപ്പാണ് ഇത്തവണത്തേത്.
PALMERSTOWN HOUSE ESTATE, JOHNSTOWN, KILDARE ആണ് മെഗാമേള സംഘടിപ്പിക്കുന്നത്.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അവതാരകനും നടനുമായ RJ മിഥുനും ഭാര്യ ലക്ഷ്മി മിഥുനും കേരള ഹൗസ് കർണിവലിന്റെ മുഖ്യാതിഥികളായെത്തുന്നു.
കൂടാതെ പ്രശസ്ത ചാൾസ് ആന്റണിയും മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു.അത്യധികം ആവേശം നിറഞ്ഞ കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക.
വള്ളംകളി, വടംവലി മത്സരം, ചെസ്സ് മത്സരം തുടങ്ങി വിവിധ കായിക ഇനങ്ങൾ മേളയുടെ ഭാഗമായി നടക്കും. മെഗാ തിരുവാതിര, Miss. Carnival & Mr. Carnival, Cookery Show, Reptile Show, തുടങ്ങി ആവേശവും കൗതുകവും ഉണർത്തുന്ന നിരവധി മത്സരങ്ങളാണ് ഇത്തവണ കാർണിവലിനെ വ്യത്യസ്തമാകുന്നത്.
കൂടാതെ M50 മ്യൂസിക് ബാൻഡ് ഒരുക്കുന്ന തകർപ്പൻ പെർഫോമൻസും കാണികൾക്ക് ആവേശമാകും.വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.
കേരള ഹൗസ് കാർണിവലിന്റെ പാർക്കിങ് ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്ക് ബുക്ക് ചെയ്യാം. https://www.eventblitz.ie/event/keralahouse24/എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 6ന് രാവിലെ 8 മണി മുതൽ മത്സരം രാത്രി 8 വരെയാണ് കർണിവൽ നടക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…