Ireland

“കേരള ഹൗസ് കാർണിവൽ 2026” കൗണ്ട്ഡൗൺ; മഹാമേളയ്ക്ക് ഇനി രണ്ട് നാൾ മാത്രം

സംഗീതവും സംസ്കാരവും വിനോദവും താരസാന്നിധ്യവും ഒരേ വേദിയിൽ ഒന്നിക്കുന്ന കേരള ഹൗസ് കാർണിവൽ 2026ന് വമ്പൻ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും ഐർലണ്ടിന്റെ ആവേശവും കൈകോർക്കുന്ന 14മത് കേരള ഹൗസ് കാർണിവലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെയറിഹൗസ് റേസ്‌കോഴ്‌സ് ജൂൺ 20ന് ആഘോഷനഗരമായി മാറും. ഈ വർഷത്തെ ഫെസ്റ്റിന്റെ ഏറ്റവും വലിയ ആകർഷണം മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ നമുക്ക് മുന്നിലേക്ക് എത്തുന്നു എന്നത് തന്നെയാണ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

രാവിലെ മുതൽ രാത്രി വരെ നീളുന്ന ആഘോഷത്തിൽ സംഗീത ബാൻഡുകൾ, സാംസ്കാരിക പരിപാടികൾ, ഫാഷൻ ഷോ, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ, ടഗ് ഓഫ് വാർ, പെനാൽറ്റി ഷൂട്ടൗട്ട്, ഡാൻസ് ഫെസ്റ്റ്, കുക്കറി ഷോ, ഫേസ് പെയിന്റിംഗ്, ബൗൺസിംഗ് കാസിൽ, കാർണിവൽ റൈഡുകൾ തുടങ്ങി കുടുംബസമേതം ആസ്വദിക്കാവുന്ന നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ വൻ വിജയങ്ങൾക്ക് ശേഷം ഇത്തവണയും മെഗാ തിരുവാതിര കൂടുതൽ വിപുലമായ രീതിയിൽ അവതരിപ്പിക്കുന്നു.

വൈകുന്നേരം ആസ്വാദകരെ ആവേശത്തിലാഴ്ത്താൻ ലക്ഷ്മി ജയനും ബാക്ക് ബെഞ്ചേഴ്സ് ബാൻഡും ചേർന്ന് സംഗീതവിരുന്നുമായി വേദിയിലെത്തും. കൂടാതെ മലയാളികളുടെ പ്രിയ അവതാരകൻ Rj മിഥുനും മേളയുടെ ഭാഗമാകും.

കേരളത്തിന്റെ നിറങ്ങളും നാടൻ കലകളുടെയും സൗന്ദര്യവും ഐർലണ്ടിന്റെ മണ്ണിൽ വീണ്ടും വിരിയുന്ന ദിനത്തിനായി ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കേരള ഹൗസ് കാർണിവൽ 2026ന്റെ മീഡിയ പാർട്ണറായി GNN 24×7 അയർലണ്ടും കൈകോർക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

8 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

9 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

11 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

11 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

11 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

12 hours ago