ഓളപരപ്പിൽ ആവേശം നിറച്ച്, കാണികളുടെ ആർപ്പുവിളികളാൽ ആഘോഷമാകുന്ന കേരള ഹൗസ് വള്ളംകളി 2025 മെയ് 11ന്. വള്ളംകളി പ്രേമികളുടെ നെഞ്ചിടിപ്പിന്റെ താളത്തിൽ തുഴയെറിഞ്ഞു മുന്നേറാൻ ഇത്തവണയും കേരള ഹൗസ് വേദിയൊരുക്കുന്നു. വള്ളംകളി മത്സരത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞു. രജിസ്ട്രേഷൻ ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ടീമുകൾ എല്ലാവരും രജിസ്റ്റർ ചെയ്തു. 21 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.ഓരോ ടീമിനും മൂന്ന് റേസ് മത്സരങ്ങളാണുള്ളത്. River Barrow, Carlow Town Park, Graiguecullen, Carlow ആണ് വള്ളംകളി നടക്കുക. മുൻ വർഷത്തെ പോലെ ഇത്തവണയും വൻ സ്വീകാര്യതയാണ് വള്ളംകളി മത്സരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വള്ളംകളി വേദിയിൽ ഒരു മിനി കാർണിവൽ തന്നെയാണ് കേരള ഹൗസ് ഒരുക്കുന്നത്. വൈവിദ്ധ്യമാർന്ന രുചി വിളമ്പുന്ന ഫുഡ് കോർട്ടുകൾ, കുട്ടികൾക്കായി വിവിധ ഗെയ്മുകൾ,റൈഡുകൾ, ടോയ് ഷോപ്പുകൾ എന്നിവയും സജ്ജമാക്കും.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമമായ, കേരള ഹൗസ് കാര്‍ണിവല്‍ 2025 ജൂണ്‍ 21ന്, രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ FAIRYHOUSE BATSATH, MEATH ൽ സംഘടിപ്പിക്കും. KERA പരിപാടിയുടെ പ്രധാന പ്രായോജകരാണ്. TILEX,CONFIDENT TRAVEL LIMITED, Le Divano, ASIAN Financial എന്നിവരും പങ്കാളികളാണ്.
വള്ളംകളി രജിസ്ട്രേഷനായി ബന്ധപ്പെടുക: Joseph Roy – 0892319427, Melbin-0876823893
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…