അയർലണ്ടിലെ ജലമാമാങ്കത്തിന് തിരി തെളിയാണ് ഇനി നാളുകൾ മാത്രം. ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കേരള ഹൗസ് വള്ളംകളി ഏപ്രിൽ 10ന് നടക്കും. Kerala House IRISH MALAYALI CLUB. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വള്ളംകളി 2023 പൊതു അവധി കൂടിയായ ഈസ്റ്റർ ദിനത്തിൽ കാർലോ ബാറോ നദിയിലാണ് നടക്കുക. ആവേശ പോരാട്ടത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞു.
വള്ളംകളിയോടനുബന്ധിച്ച് വമ്പിച്ച ഉത്സവമേളയ്ക്കാണ് തിരി തെളിയുന്നത്. വള്ളംകളി ദിനത്തിൽ കുട്ടികൾക്ക് പ്രിയങ്കരമായ വിവിധ വിനോദ റൈഡുകൾ, ഭക്ഷണ പ്രേമികൾക്കായി രുചി വിളമ്പുന്ന ഫൂഡ് കോർട്ടുകൾ എന്നിവ സജ്ജമാക്കും. മത്സരത്തിന് ശേഷം Dublin Drums ഒരുക്കുന്ന ചെണ്ടമേളവും മറ്റ് വിവിധ കലാ പരിപാടികളും അരങ്ങേറും. അയർലണ്ട് മലയാളികളുടെ ഹൃദയം നിറഞ്ഞ പങ്കാളിത്തം കൊണ്ട് കേരളാ ഹൗസ് ജലോത്സവം ഒരു കാർണിവലായി മാറുകയാണ്.
വിവിധ മലയാളിഅസോസിയേഷൻ പ്രതിനിധികളായ സുനിൽകുമാർ(കാർലോ മലയാളി കമ്മ്യൂണിറ്റി), മെൽബിൻ പോൾ(കേരള ഹൗസ്)എന്നിവർ കൺവീനർമാരും, MelvinBonny(കിൽക്കെന്നി മലയാളി അസോസിയേഷൻ), സാബു(വാട്ടർഫോർഡ് മലയാളിഅസോസിയേഷൻ), ബോബി തോമസ്(Wexford മലയാളികമ്മ്യൂണിറ്റി), സിബി ജോസഫ്(Athyമലയാളി കമ്മ്യൂണിറ്റി), ബിനോയ്(കാർലോ മലയാളികമ്മ്യൂണിറ്റി) എന്നിവരെ ജോയിന്റ്കൺവീനർമാരുമായ സ്വാഗത സംഘമാണ് വള്ളംകളിയുടെ നടത്തിപ്പിനായി ചുക്കാൻ പിടിക്കുന്നത്. ഈ ജലമേളയെ വിജയമാക്കി തീർക്കാൻ നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…