കഴിഞ്ഞ രണ്ട് മാസങ്ങളോളം നീണ്ടുനിന്ന കിൽക്കനി മലയാളി അസോസിയേഷൻ്റെ ഓണഘോഷങ്ങൾക്ക് ഈ മാസം 26, ശനിയാഴ്ച കിൽക്കനി O’Loughlin GAA Club – ഹാളിൽ വെച്ച് വർണ്ണാഭമായ പരിസമാപ്തിയാകുന്നു. കിൽക്കനി മലയാളി അസോസിയേഷനിലെ കുട്ടികൾക്കായി ഒരു മാസമായി നടന്നുവരുന്ന ക്വിസ് മത്സരത്തിൻ്റെ ഫൈനലോടുകൂടി, ശനിയാഴ്ച്ച ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും.
അന്നേ ദിവസം നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ജോയിന്റ് ഡയറക്ടർ ഫാദർ ജോയ്സ് നന്ദികുന്നേൽ വിശിഷ്ടാതിഥിയാകും. തുടർന്ന് തിരുവാതിര, ചെണ്ടമേളം, മാവേലി മന്നൻ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ, മലയാളി മങ്ക ,വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുണ്ടാകും.
കിൽക്കനി മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ, ആരോഗ്യ പരിരക്ഷയെ മുൻനിർത്തി- ഒരുമാസം കൊണ്ട് നൂറ് കിലോമീറ്റർ നടത്തം – എന്ന ആശയത്തിൽ സംഘടിപ്പിച്ച, ‘Walking challenge-2023 ‘ മൂന്നാം സീസണിലെ വിജയികൾക്കുള്ള സമ്മാനവും, ഓണത്തോടനുബന്ധിച്ച് നടത്തിയ, ‘Onam Sports Day’ യിലെ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പാരിതോഷികവും വിതരണം ചെയ്യും. തുടർന്ന് ആവേശം നിറഞ്ഞ വടംവലി മത്സരവും നടക്കും.
KMA Sports Day ചിത്രങ്ങൾ കാണാം:
https://m.facebook.com/story.php?story_fbid=276251931789036&id=100082126947400
റിപ്പോർട്ടർ – അനിൽ രാമപുരം
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…