16 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് Pfizer അല്ലെങ്കിൽ Moderna നിന്ന് mRNA വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊനെല്ലി തിങ്കളാഴ്ച ഉറപ്പ് നൽകി. വാക്സിൻ ലഭ്യതയനുസരിച്ച് കൂടുതൽ പേർ വാക്സിനേഷൻ സ്വീകരിക്കുന്നത് തുടരണമെന്നും വിദഗ്ധരുടെ സുരക്ഷാ ഉപദേശം പിന്തുടരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
16, 17 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോഴും ഒരു വാക്സിൻ രജിസ്റ്റർ ചെയ്യാൻ കഴിയും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ഭൂരിഭാഗം യുവതീയുവാക്കൾക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ തിങ്കളാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നത് ക്ലാസ് മുറിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ധാരാളം കൗമാരക്കാർക്ക് വാക്സിനേഷൻ നൽകണമെന്ന സമ്മർദ്ദത്തിലേക്കാണ് സർക്കാരിനെ എത്തിച്ചിരിക്കുന്നത്.
തിങ്കളാഴ്ച റിപ്പബ്ലിക്കിൽ 1,345 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 87 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണ്. ഡെൽറ്റ വേരിയന്റുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ വാക്സിനേഷൻ എടുക്കാൻ റ്റി-ഷോക് മൈക്കൽ മാർട്ടിൻ യുവാക്കളോട് നേരിട്ട് അഭ്യർത്ഥിച്ചു.
നിലവിൽ 5.5 ദശലക്ഷത്തിലധികം കോവിഡ് -19 പ്രതിരോധ വാക്‌സിൻ ഡോസുകൾ സംസ്ഥാനത്തുടനീളം നൽകി. ഏതാണ്ട് 70 ശതമാനം പേർക്ക് ഇപ്പോൾ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്, ഏകദേശം 80 ശതമാനം പേർക്ക് രണ്ട് ഡോസുകളിൽ ആദ്യത്തേതും ലഭിച്ചു.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…