gnn24x7

16-17 വയസ്സ് പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ

0
312
gnn24x7

16 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് Pfizer അല്ലെങ്കിൽ Moderna നിന്ന് mRNA വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊനെല്ലി തിങ്കളാഴ്ച ഉറപ്പ് നൽകി. വാക്സിൻ ലഭ്യതയനുസരിച്ച് കൂടുതൽ പേർ വാക്സിനേഷൻ സ്വീകരിക്കുന്നത് തുടരണമെന്നും വിദഗ്ധരുടെ സുരക്ഷാ ഉപദേശം പിന്തുടരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

16, 17 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോഴും ഒരു വാക്സിൻ രജിസ്റ്റർ ചെയ്യാൻ കഴിയും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ഭൂരിഭാഗം യുവതീയുവാക്കൾക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ തിങ്കളാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നത് ക്ലാസ് മുറിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ധാരാളം കൗമാരക്കാർക്ക് വാക്സിനേഷൻ നൽകണമെന്ന സമ്മർദ്ദത്തിലേക്കാണ് സർക്കാരിനെ എത്തിച്ചിരിക്കുന്നത്.

തിങ്കളാഴ്ച റിപ്പബ്ലിക്കിൽ 1,345 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 87 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണ്. ഡെൽറ്റ വേരിയന്റുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ വാക്സിനേഷൻ എടുക്കാൻ റ്റി-ഷോക് മൈക്കൽ മാർട്ടിൻ യുവാക്കളോട് നേരിട്ട് അഭ്യർത്ഥിച്ചു.

നിലവിൽ 5.5 ദശലക്ഷത്തിലധികം കോവിഡ് -19 പ്രതിരോധ വാക്‌സിൻ ഡോസുകൾ സംസ്ഥാനത്തുടനീളം നൽകി. ഏതാണ്ട് 70 ശതമാനം പേർക്ക് ഇപ്പോൾ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്, ഏകദേശം 80 ശതമാനം പേർക്ക് രണ്ട് ഡോസുകളിൽ ആദ്യത്തേതും ലഭിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here