Ireland

ഐറിഷ് മലയാളി സമൂഹത്തിന് അഭിമാനമായ പ്രതിഭകളെ ക്രാന്തി ആദരിച്ചു

കിൽക്കെനി: അയർലണ്ടിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെ ക്രാന്തി അയർലൻഡ് ആദരിച്ചു. കിൽക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ സംഘടിപ്പിച്ച ക്രാന്തിയുടെ മെയ്ദിന പരിപാടിയുടെ ഭാഗമായിട്ടാണ് പ്രതിഭകൾക്ക് ആദരവ് നൽകിയത്. 

കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ് പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി. ഇവരുടെ കഠിനാദ്ധ്വാനവും സമർപ്പണവും അയർലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഇവർക്ക് സാധിക്കട്ടെ  എന്നും മന്ത്രി ഹൃദയപൂർവ്വം ആശംസിച്ചു. 

2024 നവംബർ 23ന് ബോസ്റ്റനിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ (WNBF) നാച്ചുറൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് റോഷൻ കുര്യാക്കോസ് അയർലണ്ട് മലയാളികൾക്ക് അഭിമാനമായത്. വാട്ടർഫോർഡിലെ ട്രാമോറിൽ നിന്നുള്ള റോഷൻ ക്ലിനിക്കൽ നേഴ്സ്  മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ ജോബി സ്കറിയ, മക്കൾ യോഹാൻ റോഷൻ, റിയാന റോഷൻ. കഠിനാധ്വാനവും അചഞ്ചലമായ അർപ്പണബോധവുമാണ് റോഷന്റെ ഗംഭീര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

പുരസ്കാരത്തിന് അർഹരായ എയ്ഞ്ചൽ ബോബിയും എയ്ഡൻ ബോബിയും ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ സഹോദരങ്ങളാണ്. എയ്ഞ്ചൽ ആറാം ക്ലാസിലും ഏയ്ഡൻ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

ഐറിഷ് ചെസ്സ് യൂണിയൻ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025-ൽ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും ചരിത്രപരമായ നേട്ടം കൈവരിച്ചു. അണ്ടർ 12 ഗേൾസ് വിഭാഗത്തിൽ ഏഞ്ചൽ ബോബി ചാമ്പ്യൻ പട്ടം ചൂടി. അതേസമയം, അണ്ടർ 10 വിഭാഗത്തിൽ ഏയ്‌ഡൻ ബോബി മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഈ ടൂർണമെന്റിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു ഈ മിടുക്കരായ സഹോദരങ്ങൾ. വെക്സ്ഫോർഡിൽ നിന്നുള്ള ബോബി തോമസിന്റെയും സിബി ബേബിയുടെയും മക്കളായ എയ്ഞ്ചലിനും  എയ്ഡനും അയർലൻഡിലെ യങ്ങ് മാസ്റ്റേഴ്സ് ആകുക എന്നുള്ളതാണ് അഭിലാഷം.

അയർലൻഡ് അണ്ടർ-19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം ഫെബിൻ മനോജാണ് പുരസ്കാരത്തിന് അർഹനായ മറ്റൊരു വ്യക്തി. Hills ക്ലബ്ബിൻ്റെയും ലൈൻസ്റ്റർ U17 ടീമിൻ്റെയും മികച്ച താരമായിരുന്ന ഫെബിൻ സിംബാബ്‌വെക്കെതിരായ മത്സരങ്ങളിലും തൻ്റെ മികവ് തെളിയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി ടീമിൽ ശ്രദ്ധേയനായി. കില്‍ഡെയർ കൗണ്ടിയിലെ അത്തായിലുള്ള മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ. നേഹ മനോജ് സഹോദരിയാണ്.

അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ഇവർക്ക് കൂടുതൽ വിജയങ്ങൾ നേടാൻ സാധിക്കട്ടെ എന്നും ക്രാന്തി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ആശംസിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

4 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

5 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago