Ireland

ക്രാന്തി വേൾഡ് കപ്പ് പ്രവചന മത്സരം: ആദ്യ ആഴ്ചകളിൽ സിബി ജോസഫിനും റോണക്കിനും വിജയം; ആവേശം നോക്കൗട്ടിലേക്ക്!

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ പുരോഗമിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ‘ക്രാന്തി’ സംഘടിപ്പിക്കുന്ന പ്രവചന മത്സരം ആവേശകരമായി മുന്നേറുന്നു. കടുത്ത മത്സരം നടന്ന ആദ്യ രണ്ട് ആഴ്ചകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കി കോർക്കിൽ നിന്നുള്ള സിബി ജോസഫും, വാട്ടർഫോർഡിൽ നിന്നുള്ള റോണക്കും യഥാക്രമം വിജയികളായി.

വസ്തുതാപരമായ പ്രവചനങ്ങളോടെ മത്സരം ഇതിനോടകം തന്നെ കായികപ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നതോടെ പ്രവചനങ്ങളുടെ ആവേശവും കടുപ്പവും ഇരട്ടിയായിട്ടുണ്ട്.

മെഗാ മത്സരത്തിലേക്ക് ഇനിയും അവസരം

പ്രവചന മത്സരത്തിന്റെ ഭാഗമായുള്ള വമ്പൻ മെഗാ മത്സരവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. ഏതെങ്കിലും ഒരു വീക്കിലി (ആഴ്ച തോറുമുള്ള) മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ മെഗാ മത്സരത്തിൽ തുടരാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ. ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമായിരിക്കും മെഗാ മത്സരത്തിലെ അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. എന്നാൽ അതുവരെ ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പോയിന്റ് നേടി മുന്നിലെത്തുന്നവർക്ക് പ്രതിവാര സമ്മാനങ്ങൾ നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

https://docs.google.com/forms/d/e/1FAIpQLScd14pMMcYxHJlxInEB_M_yWsYIDXnbvzDy9ZF80faVmk3ZHg/viewform

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

24 mins ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

37 mins ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

19 hours ago

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

22 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

23 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

23 hours ago