മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി. താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ പറയുന്നത്. സെലക്ഷൻ കമിറ്റിയുടെ നിലപാടുകളെക്കുറിച്ച് കൃത്യമായ അറിവുള്ള മുതിർന്ന ബി.സി.സി.ഐ പ്രതിനിധിയാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു നിർണായക സാന്നിധ്യമാണ്. സെപ്റ്റംബറിൽ നടക്കുന്ന ആ പ്രധാന ടൂർണമെന്റിന് മുൻപായി താരത്തിന് മതിയായ വിശ്രമം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സെലക്ഷൻ കമിറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
കൂടാതെ, സിംബാബ്വെ പര്യടനം പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിനായുള്ള ഒന്നാണ്. അത്തരം ഒരു പര്യടനത്തിൽ സഞ്ജുവിനെപ്പോലൊരു സീനിയർ താരത്തെ ഉൾപ്പെടുത്തിയാലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. കളിക്കാൻ അവസരമില്ലാത്തപ്പോൾ താരത്തെ വെറുതെ ടീമിനൊപ്പം കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡിലെ 70,000-ത്തിലധികം ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷാഫലം ലഭിച്ചു. ഇത്തവണ ഉയർന്ന ഗ്രേഡുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ, കോവിഡ്…
അയർലൻഡിലെ ബസ് ഡ്രൈവർ ഒഴിവുകളിലേക്ക് അവസരം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി Vista Career Solutions റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചതായി…
രണ്ട് കിൽക്കെന്നി മലയാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. കിൽഡെയറിൽ നിന്ന് കിൽക്കെന്നിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ഒരാളുടെ…
അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണി കടുത്ത സമ്മർദം നേരിടുന്നതായി പ്രമുഖ എസ്റ്റേറ്റ് ഏജൻസിയായ Sherry FitzGeraldയുടെ പുതിയ റിപ്പോർട്ട്.…
പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളവും പുത്തനുടുപ്പും ഓണാഘോഷങ്ങളും പൊന്നോണസദ്യയും ചേർന്ന് തിരുവോണ ദിനം കെങ്കേമമാക്കാനുള്ള തിരക്കിലാണ്…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ് 22 ശനിയാഴ്ച…