gnn24x7

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഒഴിവാക്കിയതിൽ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

0
9
gnn24x7

മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി.  താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ പറയുന്നത്. സെലക്ഷൻ കമിറ്റിയുടെ നിലപാടുകളെക്കുറിച്ച് കൃത്യമായ അറിവുള്ള മുതിർന്ന ബി.സി.സി.ഐ പ്രതിനിധിയാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു നിർണായക സാന്നിധ്യമാണ്. സെപ്റ്റംബറിൽ നടക്കുന്ന ആ പ്രധാന ടൂർണമെന്റിന് മുൻപായി താരത്തിന് മതിയായ വിശ്രമം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സെലക്ഷൻ കമിറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കൂടാതെ, സിംബാബ്വെ പര്യടനം പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിനായുള്ള ഒന്നാണ്. അത്തരം ഒരു പര്യടനത്തിൽ സഞ്ജുവിനെപ്പോലൊരു സീനിയർ താരത്തെ ഉൾപ്പെടുത്തിയാലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. കളിക്കാൻ അവസരമില്ലാത്തപ്പോൾ താരത്തെ വെറുതെ ടീമിനൊപ്പം കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7