gnn24x7

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

0
5
gnn24x7

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ ‘WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ’ ഔദ്യോഗിക ലോഗോ പ്രകാശനം മലയാളികളുടെ പ്രിയ ഗായകൻ ശ്രീ. എം.ജി. ശ്രീകുമാർ നിർവ്വഹിച്ചു.

അയർലൻഡിലെ ഡബ്ലിനിൽ നടന്ന ചടങ്ങിൽ WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവിന് ലോഗോ കൈമാറിക്കൊണ്ടാണ് എം.ജി. ശ്രീകുമാർ പ്രകാശന കർമ്മം നിർവ്വഹിച്ചത്. WMF യൂറോപ്പ് റീജിയൻ പ്രസിഡന്റ് ശ്രീ. ഷൈജു തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

WMF ഗ്ലോബൽ പി.ആർ & മീഡിയ ഫോറമാണ് ലോഗോ രൂപകൽപ്പന ചെയ്തത്. സംഗീതത്തിന്റെ ആത്മാവും പ്രവാസി മലയാളികളുടെ ആഗോള ഐക്യവും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോയുടെ രൂപകൽപ്പന. ‘Mehfil’ എന്ന അക്ഷരങ്ങളുടെ തുടക്കത്തിൽ ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ പ്രതീകമായ തംബുരുവിന്റെ രൂപം ചേർത്തുവെച്ചതും, WMF-ന്റെ ഔദ്യോഗിക നിറങ്ങളായ ചുവപ്പ്, പച്ച, നീല എന്നിവയുടെ മനോഹരമായ സമന്വയവും സംഗീതത്തിലൂടെയുള്ള വൈവിധ്യങ്ങളുടെ ഒത്തുചേരലിനെ സൂചിപ്പിക്കുന്നു.

നിബന്ധനകളുടെ അതിർവരമ്പുകളില്ലാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും സംഗീതത്തെ സ്നേഹിക്കുന്നവർക്കും പാടാൻ ആഗ്രഹിക്കുന്നവർക്കും ഒരേ മനസ്സോടെ പങ്കുചേരാൻ സാധിക്കുന്ന ആഗോള സൗഹൃദക്കൂട്ടായ്മയാണ് WMF മെഹ്ഫിൽ ഇന്റർനാഷണൽ.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7