ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു. ഡബ്ലിനിലെ WSAF ഹാളിൽ വച്ച് നടന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളായ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ലിമിറക്, കോര്‍ക്ക്, ലെറ്റർകെനി തുടങ്ങിയാ ക്രാന്തി യൂണിറ്റുകളില്‍ നിന്നും, അതോടൊപ്പം ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
പ്രസ്തുത ചടങ്ങില്‍ Irish Nurses & Midwives Organisation (INMO)യുടെ ജനറൽ സെക്രട്ടറി Phil Ni Sheaghdha, “Why union matters for nursing “ എന്ന വിഷയത്തെ ആസ്‌പദമാക്കിയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡിന്റെ പ്രതിനിധി Graham Harrington, ” Trade unions in Ireland- opportunities and challenges” എന്ന പ്രതിപാദ്യ വിഷയത്തെക്കുറിച്ചും, അയർലൻഡ് വർക്കേഴ്സ് പാർട്ടിയുടെ യുവനേതാവ് Claire O’ Connor – ‘Challenges facing working class during corona period “ എന്ന ആനുകാലിക പ്രസക്തമായ വിഷയത്തെക്കുറിച്ച് പ്രസംഗിക്കുകയും, പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന്, അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രതിനിധി വർഗീസ് ജോയിയും, മൈഗ്രേന്റ് നഴ്‌സ്സ് അയർലൻഡ് പ്രതിനിധി ആഗ്നസ് ഫെബിനയും ആശംസകൾ അറിയിച്ചു പ്രസംഗിക്കുകയും, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഓൺലൈനായി പങ്കെടുത്ത് കവിത അവതരിപ്പിക്കുകയും ചെയ്തു.
കാര്യപരിപാടിയിൽ, ക്രാന്തിയുടെ സെക്രട്ടറി ഷിനിത്ത് എ.കെ സ്വാഗതവും, പ്രസിഡണ്ട് മനോജ് മാന്നാത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം മെൽബ സിജു അവതാരകയും ആയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…