ഡബ്ലിൻ: കേരളക്കരയാകെ നടുക്കിക്കൊണ്ട് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമപ്രദേശം തന്നെ ഒന്നാകെ ഭൂപടത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ഇതിനോടകം തന്നെ 300ൽ പരം മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്ന ദുരന്തത്തിൽ ഇനിയും എത്രപേർ മണ്ണിനടിയിൽ പുതഞ്ഞു കിടക്കുകയാണെന്ന് അറിയില്ലാത്ത അവസ്ഥയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് പിടിക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്.
വർത്തമാനകാല കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട മനുഷ്യരുടെ ദുഃഖത്തിൽ ക്രാന്തിയും പങ്കുചേരുന്നു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ, അർദ്ധസർക്കാർ സേനകൾക്കും സന്നദ്ധ സംഘടനകൾക്കും, ജീവകാരുണ്യ പ്രവർത്തകർക്കും ക്രാന്തിയുടെ സ്നേഹാഭിവാദനങ്ങൾ അറിയിക്കുന്നു.
സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ അടിയന്തര സഹായം നൽകുന്നതിനോടൊപ്പം വയനാടിന്റെ പുനരധിവാസ, പുനർനിർമ്മാണ പ്രക്രിയയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനുള്ള ഈ ധനസമാഹരണത്തിന്റെ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർക്കുന്നു.
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്ക് കൈത്താങ്ങായി സഹായം എത്തിക്കുവാനുള്ള ഈ ധനസമാഹരണ യജ്ഞത്തിൽ അയർലണ്ടിലെ മുഴുവൻ പ്രവാസി മലയാളികളുടെയും സഹായസഹകരണങ്ങൾ ക്രാന്തി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.
https://www.idonate.ie/fundraiser/StandWithWayanad
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…