Ireland

ഉക്രയിൻ അഭയാർത്ഥികൾക്ക് സ്നേഹ സ്വാന്തനവുമായി ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ്

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉക്രയിൻ അഭയാർത്ഥികൾക്ക് വേണ്ടി അവശ്യവസ്തുക്കളുടെ ശേഖരണം സംഘടിപ്പിച്ചു. റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മൂലം നിരവധി ജനങ്ങളാണ് ഉക്രയിനിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ വാട്ടർഫോർഡിൽ എത്തിച്ചേർന്നവർക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

പ്രസ്തുത സമാഹരണത്തിൽ വാട്ടർഫോർഡും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധിയാളുകൾ സഹകരിക്കുകയും ഒട്ടനവധി അവശ്യസാധനങ്ങൾ ഉക്രേനിയൻ നേഷണൽസ് നടത്തുന്ന ഓർഗനൈസേഷന് കൈമാറുകയും ചെയ്തു. ഉദ്യമത്തിൽ സഹകരിച്ച വാട്ടർ ഫോർഡ് നിവാസികളോടുള്ള നന്ദി യൂണിറ്റ് കമ്മറ്റി അറിയിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.എസ് നവീൻ, ട്രഷറർ ദയാനന്ദ്, കേന്ദ്ര ജോ. സെക്രട്ടറി അനൂപ് ജോൺ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അഭിലാഷ് തോമസ്, ബിനു തോമസ് എന്നിവർ അവശ്യവസ്തുക്കളുടെ സമാഹരണം ഏകോപിപിച്ചു.

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

41 mins ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

2 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

3 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

3 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

3 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

3 hours ago