കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൌത്ത് യൂണിറ്റും സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയമായി. ഇരു യൂണിറ്റുകളുമായി ആയിരക്കണക്കിന് ബിരിയാണികൾ വിൽക്കാൻ സാധിച്ചു. കാന്തിയുടെ കിൽക്കനി യൂണിറ്റും കോർക്ക് യൂണിറ്റും ഡബ്ലിൻ സൗത്ത് യൂണിറ്റും ദ്രോഹഡ യൂണിറ്റും ഉൾപ്പെടെയുള്ള യൂണിറ്റുകൾ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൗത്ത് യൂണിറ്റും ബിരിയാണി ചലഞ്ച് നടത്തിയത്. വാട്ടർഫോർഡിൽ ഡെലിഷ്യ കാറ്ററിങ്ങും ഡബ്ലിൻ സൗത്തിൽ ഷീല പാലസ് റെസ്റ്റോറന്റും ആണ് സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കി നൽകിയത്. ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകി.
നേരത്തെ “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം. എം. മണി തുടക്കം കുറിച്ചിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിൽ നാലുമുക്ക് നിവാസിയായ ടോമി, വത്സമ്മ ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.
കാന്തിയുടെ ബിരിയാണി ചലഞ്ച് വിജയിപ്പിക്കാനായി സഹകരിച്ച എല്ലാവരോടും ക്രാന്തി വാട്ടർഫാർഡ് യൂണിറ്റ് സെക്രട്ടറി നവീനും ഡബ്ലിൻ സൗത്ത് യൂണിറ്റ് സെക്രട്ടറി ഷിജിമോനും നന്ദി പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…
വാഷിംഗ്ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…
ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…
വാഷിംഗ്ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ്…