gnn24x7

ക്രാന്തിയുടെ ബിരിയാണി ചലഞ്ച് വൻ വിജയമായി

0
176
gnn24x7

കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൌത്ത് യൂണിറ്റും സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയമായി. ഇരു യൂണിറ്റുകളുമായി ആയിരക്കണക്കിന് ബിരിയാണികൾ വിൽക്കാൻ സാധിച്ചു. കാന്തിയുടെ കിൽക്കനി യൂണിറ്റും കോർക്ക് യൂണിറ്റും ഡബ്ലിൻ സൗത്ത് യൂണിറ്റും ദ്രോഹഡ യൂണിറ്റും ഉൾപ്പെടെയുള്ള യൂണിറ്റുകൾ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൗത്ത് യൂണിറ്റും ബിരിയാണി ചലഞ്ച് നടത്തിയത്. വാട്ടർഫോർഡിൽ  ഡെലിഷ്യ കാറ്ററിങ്ങും ഡബ്ലിൻ സൗത്തിൽ ഷീല പാലസ് റെസ്റ്റോറന്റും ആണ്  സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കി നൽകിയത്. ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകി.

നേരത്തെ “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം. എം. മണി തുടക്കം കുറിച്ചിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിൽ നാലുമുക്ക് നിവാസിയായ ടോമി, വത്സമ്മ ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.

 കാന്തിയുടെ ബിരിയാണി ചലഞ്ച് വിജയിപ്പിക്കാനായി സഹകരിച്ച എല്ലാവരോടും ക്രാന്തി വാട്ടർഫാർഡ് യൂണിറ്റ് സെക്രട്ടറി നവീനും ഡബ്ലിൻ സൗത്ത് യൂണിറ്റ് സെക്രട്ടറി ഷിജിമോനും നന്ദി പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7