Ireland

ക്രാന്തിയുടെ മെയ്ദിനാഘോഷം കിൽക്കെനിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

കിൽക്കെനി: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടുകൂടി മെയ്ദിന പരിപാടികൾ മെയ് രണ്ടിന് വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ്  പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.കില്‍ക്കെനിയിലെ O’Loughlin Gael GAA  ക്ലബ്ബിൽ വൈകിട്ട് ആറുമണിക്കാണ്  പരിപാടികൾ ആരംഭിക്കുന്നത്.

അന്താരാഷ്ട്ര തൊഴിലാളി ദിന ആഘോഷങ്ങളോടനുബന്ധിച്ച് മലയാളിയുടെ ജനകീയ പാട്ടു പാരമ്പര്യത്തിന്റെ മുഖമായ പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറുന്നതാണ്. 

ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട KRS  കാറ്ററിംഗ് ഗ്രൂപ്പിൻറെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.പപ്സും പഴംപൊരിയും ബീഫ് കട്ട്ലെറ്റും ഉൾപ്പെടുന്ന സ്നാക്സും  ചിക്കൻ ബിരിയാണിയും കള്ളപ്പവും ബീഫ് കറിയും ചിക്കൻ കറിയും പോർക്ക് ഫ്രൈ  തുടങ്ങി നാവിൽ കൊതിയൂറും വിഭവങ്ങൾ മിതമായ നിരക്കിൽ KRS കാറ്ററിംഗ് ഒരുക്കുന്നുണ്ട്.കുട്ടികൾക്ക് പ്രത്യേക കിഡ്സ് മീലും ലഭ്യമാണ്.

മെയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി

കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ…; ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് “ആഘോഷം” – ഗാനമെത്തി

ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…

6 hours ago

ഡബ്ലിനിൽ ടാക്സി ഡ്രൈവർമാർ ഇന്ന് വീണ്ടും പ്രതിഷേധം നടത്തും

ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…

7 hours ago

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…

9 hours ago

ഗാർഡയിൽ എക്സിക്യൂട്ടീവ് ഓഫീസറാകാൻ മലയാളികൾക്ക് അവസരം; ഡിസംബർ 5ന് മുൻപ് അപേക്ഷിക്കാം

An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…

10 hours ago

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

11 hours ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

15 hours ago