Ireland

കുവൈറ്റിൽ നിന്ന് കോടികൾ ലോണെടുത്ത് മുങ്ങി; തട്ടിപ്പുകാരിൽ ഭൂരിഭാഗവും കടന്നത് യൂറോപ്പിലേക്ക്

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന വാർത്ത ലോകമെങ്ങുമുള്ള മലയാളികൾക്ക് അപമാനമായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈറ്റ് മിനിസ്‌ട്രി ഓഫ് ഹെൽത്തിൽ നഴ്‌സായി ജോലിനോക്കുന്ന 700 മലയാളികൾ തട്ടിപ്പ് നടത്തിയവരിൽ ഉൾപ്പെടുന്നു. 2020-22 കാലത്ത് അൻപത് ലക്ഷം മുതൽ രണ്ട് കോടി വരെയാണ് വിവിധയാളുകൾ ലോൺ എടുത്തത്. 1425 പേരാണ് തട്ടിപ്പ് നടത്തി നാടുവിട്ടത്.

എന്നാൽ ഇവരും ഭൂരിഭാഗം നഴ്സുമാർ യൂറോപ്പിലേക്കാണ് എത്തിയത്. ലോണെടുത്ത് തിരിച്ചടയ്ക്കാത്തവർക്ക് പുറമെ, ക്രെഡിറ്റ്‌ കാർഡ് പേയ്‌മെന്റ്, മറ്റ് ബിൽ പയ്മെന്റുകൾ മുടങ്ങിയവരും ഇത്തരത്തിൽ കടന്നിട്ടുണ്ട്.തട്ടിപ്പ് നടത്തിയ പലരും യൂറോപ്പിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കുവൈറ്റ്‌, ദുബായ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഒഴിവാക്കാറുണ്ട്. ഈ രാജ്യങ്ങളിൽ എത്തിയാൽ ലോൺ എടുത്ത് മുങ്ങിയതിന്റെ പേരിൽ പിടിക്കപ്പെടുമോ എന്ന് ഭയക്കുന്നതാണ് ഇതിനു പ്രധാന കാരണം.

മുൻപ്,അയർലണ്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ പലരും ഇത്തരത്തിൽ ലോൺ കുടിശിക വരുത്തിയിട്ടുണ്ടായിരുന്നു. പക്ഷെ, ഇതിനെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. ഓസ്ട്രേലിയയിൽ വീട് വാങ്ങുന്നതിനു ഉൾപ്പെടെ അയർലണ്ടിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇത്തരത്തിൽ ഏതൊരു രാജ്യത്തിലും തട്ടിപ്പ് നടത്തി മുങ്ങുന്നവർ രക്ഷപ്പെടുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. നിങ്ങൾ നടത്തുന്ന ഇത്തരം തട്ടിപ്പുകൾ, കുടിയേറുന്ന രാജ്യങ്ങളിലും നിങ്ങളെ ഒരു കുറ്റവാളിയാക്കും. ഇത്തരം തട്ടിപ്പുകളിൽ യാതൊരു കാരണവശാലും ഉൾപ്പെടാതെയിരിക്കാൻ ശ്രദ്ധിക്കുക.

കുവൈറ്റ് പൗരൻ നൽകിയ പരാതിയിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജിക്കാണ് അന്വേഷണ ചുമതല. കുറ്റകൃത്യം നടന്നത് വിദേശത്താണെങ്കിലും ഇന്ത്യൻ പൗരന്മാരായ പ്രതികൾ കേരളത്തിലേക്ക് മടങ്ങിയതിനാൽ ഇവർക്കെതിരെ ഇവിടെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

13 hours ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

13 hours ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

14 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

21 hours ago

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

2 days ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

2 days ago