Ireland

നോർത്ത് ഡബ്ലിനിൽ 2,000 പുതിയ വീടുകൾക്കായി ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു

വടക്കൻ ഡബ്ലിനിൽ 2,000-ത്തിലധികം വീടുകളുടെ നിർദിഷ്ട വിതരണത്തെക്കുറിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു. Clongriffin ലെ വികസനം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഭവന പദ്ധതിയായിരിക്കും. സോഷ്യൽ, കോസ്റ്റ് റെന്റൽ, അഫ്ഫോർഡബിൾ പർച്ചെയ്‌സ് എന്ന നിലയിൽപുതിയ വീടുകൾ ലഭ്യമാകും. നിർദ്ദിഷ്ട “Clongriffin സെൻട്രൽ” പദ്ധതിയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പുതിയ കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമേ പുതിയ അപ്പാർട്ടുമെന്റുകളും ഗ്രീൻ സ്പെയ്സുകൾ നൽകും.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഡബ്ലിൻ സിറ്റി കൗൺസിലുമായി കൂടിയാലോചിച്ച് എൽ‌ഡി‌എയും ആർക്കിടെക്ചറൽ സ്ഥാപനമായ ഹെൻ‌റി ജെ ലിയോൺസും ചേർന്ന് പുതിയ മാർഗരേഖയും വെബ്‌സൈറ്റും സൃഷ്ടിച്ചു. എൽ‌ഡി‌എയുടെ വിവര ശേഖരണത്തിൽ പങ്കെടുക്കാനും നിർദ്ദേശങ്ങളെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകാനും പൊതുജനങ്ങൾക്കും അവസരം നൽകുന്നു. 2023 അവസാനത്തോടെയാണ് എൽഡിഎ ഈ സ്ഥലം ഏറ്റെടുത്തത്. ഈ വർഷം മാർച്ചിൽ, 1,900 വീടുകൾ കൂടി നിർമ്മിക്കാൻ ശേഷിയുള്ള ബാൽഡോയിലിലെ സ്റ്റാപോളിനിൽ തൊട്ടടുത്തുള്ള സ്ഥലവും എൽഡിഎ ഏറ്റെടുത്തു.

ഡബ്ലിനിൽ നിന്ന് ബെൽഫാസ്റ്റിലേക്കുള്ള റെയിൽവേ ലൈനിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളും എൽഡിഎയ്ക്ക് ഏകദേശം 4,000-ത്തിലധികം വീടുകൾ നിർമ്മിക്കാൻ സാധിക്കും. ഈ വർഷം മാർച്ചിൽ Clongriffin സെൻട്രലിൽ 408 അപ്പാർട്ടുമെന്റുകളുടെ ആദ്യ ഘട്ട വിതരണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ മാർഗരേഖയിൽ സൈറ്റിന്റെ ശേഷിക്കുന്ന ഭാഗങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ഈ വർഷം അവസാനത്തോടെ കൂടുതൽ ആസൂത്രണ അപേക്ഷകൾ സമർപ്പിക്കാൻ എൽഡിഎ ഉദ്ദേശിക്കുന്നു. പബ്ലിക് കൺസൾട്ടേഷൻ പ്രക്രിയയിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഡിസൈൻ ടീം ശ്രദ്ധാപൂർവ്വം പരിഗണിക്കുമെന്ന് എൽ‌ഡി‌എ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

9 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

12 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

12 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

14 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

15 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago