Ireland

Laya ഹെൽത്ത്കെയർ 65 പോളിസികളുടെ നിരക്കുകൾ 4.7% വർദ്ധിപ്പിച്ചു

ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക് പ്രതിവർഷം ഏകദേശം €80 വരെ പ്രീമിയം വർധനവുണ്ടാകും. ഏപ്രിൽ ആദ്യം മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. 37 പ്ലാനുകളുടെ വിലയിൽ മാറ്റമില്ലെന്ന് അറിയിച്ചു. അതേസമയം പഴയ 16 പ്ലാനുകൾ പിൻവലിക്കും. ലയ ഹെൽത്ത്കെയറിന് 700,000-ത്തിലധികം ഉപഭോക്താക്കളാണുള്ളത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഒരു വർഷത്തിനിടെ ലയ ഹെൽത്ത്കെയർ നടത്തുന്ന മൂന്നാമത്തെ വില വർധനവാണിത്. കഴിഞ്ഞ ഒക്ടോബറിൽ ശരാശരി 4.5% വില വർദ്ധിപ്പിച്ചു, 2025 ഏപ്രിലിൽ പോളിസികൾ ശരാശരി 6.6% വർദ്ധിപ്പിച്ചു. ഈ വർഷം ഇതിനകം തന്നെ വിഐ, ഐറിഷ് ലൈഫ് ഹെൽത്ത്, ലെവൽ ഹെൽത്ത് എന്നിവർ പ്രീമിയം നിരക്കുകൾ വർധിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ക്ലെയിമുകളുടെ എണ്ണവും ക്ലെയിമുകളുടെ വിലയും 10% മുതൽ 15% വരെ വർദ്ധിക്കുന്നതാണ് ഈ വർധനവിന് പിന്നിലെ കാരണമെന്ന് ലയ ഹെൽത്ത്കെയർ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…

19 hours ago

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

23 hours ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

23 hours ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

23 hours ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

23 hours ago

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…

23 hours ago