വിദേശത്തു നിന്ന് വരുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമായി നൽകുന്ന കേരളസർക്കാർ തീരുമാനം എൽഡിഎഫ് യുകെ & അയർലണ്ട് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസർക്കാരിന്റെ കരുതലിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് കമ്മറ്റി വിലയിരുത്തി.
കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തിൽ വിദേശത്തുനിന്നു വരുന്ന യാത്രക്കാർ എയർപോർട്ടിൽ സ്വന്തം ചിലവിൽ പരിശോധന നടത്തണമെന്ന കേന്ദ്രസർക്കാർ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരമൊരു നിർദ്ദേശം അധിക ബാധ്യതയാണ് പ്രവാസികളിൽ വരുത്തിവച്ചത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികൾ ആണ് കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ കേരളത്തിൽ ഇടതുപക്ഷ ജനകീയസർക്കാർ നടപ്പിലാക്കിയത്. ഈ ജനപക്ഷ സർക്കാർ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സർക്കാരിന്റെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും അണിചേരണമെന്നും എൽഡിഎഫ് യുകെ & അയർലണ്ട് കമ്മിറ്റി ആഹ്വാനം ചെയ്തു.
ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…
അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…
അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…
വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…