Ireland

കരയിലിരുന്നു കപ്പലോടിക്കുന്ന കപ്പിത്താൻ..!! Remotedly Operated Ship ന്റെ ക്യാപ്റ്റനായ ഏക മലയാളി റെനി ജോസഫ്

വിവിധ തൊഴിൽ മേഖലകളിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ ഇപ്പോൾ സാധാരയാണ്. നമ്മളിൽ പലരും വീട്ടിലിരുന്നു ജോലി നോക്കുന്നവരുമാണ്. എന്നാൽ വീട്ടിലിരുന്ന് കടലിൽ കപ്പലൊടിക്കുന്ന ഒരാളുണ്ട് അയർലണ്ടിൽ. Capt. Reny Joseph QFA. ഞെട്ടണ്ട..!! ഈ കോട്ടയംക്കാരൻ ക്യാപ്റ്റൻ തന്റെ കപ്പൽ ഓടിക്കുന്നത് വീട്ടിൽ ഇരുന്നാണ്.. Remotedly Operating സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിൽ കപ്പലൊടിക്കുന്ന ആദ്യ മലയാളിയാണ് റെനി ജോസഫ്.Uncrewed Surface Vessels (USVs) ഉപയോഗിച്ച് സമുദ്ര പഠനം നടത്തുന്ന XOCEAN എന്ന കമ്പനിയിലാണ് റെനി ജോസഫ് ജോലി ചെയ്യുന്നത്.

Offshore Dynamic Positioningvessels[DSVS, ROVS, Cable Laying vessel,MPSVs & AHTS]Passenger ships, & Main Fleet [Bulk carriers, VLCC & General cargo ships തുടങ്ങി വിവിധ തരം കപ്പലുകളിൽ റെനിക്ക് പ്രവർത്തിപരിചയമുണ്ട്.അയർലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ്‌ കമ്പനി XOCEAN ന്റെ ഭാഗമായാണ് ക്യാപ്റ്റൻ റെനി ജോലി നോക്കുന്നത്. നാവികരില്ലാതെ വിദൂരമായി ഓപ്പറേറ്റ് ചെയ്യുന്ന കപ്പലുകളാണ് ഇവ. വെള്ളത്തിനടിയിലുള്ള സീബെഡ് സ്റ്റഡിയാണ് ചെയ്യുന്നത്. കപ്പലിൽ നിന്നുള്ള വിവരങ്ങൾ ഉപഗ്രഹ സഹായത്തോടെ അവലോകനം ചെയ്യും.

ലോകത്തിൽ ഏകദേശം 4 കമ്പനികൾ മാത്രമാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. ആളില്ലാ കപ്പൽ എന്ന ആശയത്തിന്റെ പ്രാരംഭ ദിശയിൽ പല പരിമിതികളും ഈ ജോലിക്ക് നേരിടേണ്ടി വരുന്നുണ്ട്. ഷിപ്പിങിന്നോടുള്ള കൗതുകവും താല്പര്യവുമാണ് ഈ ജോലിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ 5 വർഷമായി വിവിധ കപ്പലുകളിൽ ക്യാപ്റ്റനായി ജോലി ചെയ്തു വരികയായിരുന്നു റെനി. 2018ലാണ് റെനി കുടുംബത്തോടൊപ്പം അയർലണ്ടിൽ എത്തുന്നത്.

ക്യാപ്റ്റനായി ജോലി ചെയ്യുന്നതിനോടൊപ്പം, വെക്കേഷൻ കാലയളവിൽ അയർലണ്ടിലെത്തുന്ന റെനി ഫിനാൻസ് അഡ്വയ്സിങ് കോഴ്സ് പഠനം പൂർത്തിയാക്കി. തുടർന്ന് AIB യിൽ മോർട്ഗേജ് അഡ്വൈസറായും ജോലി നോക്കി. ഒരു വരുമാന മാർഗ്ഗം തുറന്നാൽ ചെയ്തു വരുന്ന ജോലി ഉപേക്ഷിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ റെനി തന്റെ ക്യാപ്റ്റൻ ജോലി വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. നിരവധി പ്രയത്നങ്ങൾക്ക് ഒടുവിൽ 2022 മുതൽ XOCEAN എന്ന കമ്പനിയുടെ USV ൽ ക്യാപ്റ്റനായി ജോലി ചെയ്തുവരികയാണ്. ഇതിനൊപ്പം തന്നെ, CAPTAIN QFA എന്ന ഒരു ഒരു ഫിനാൻസ് അഡ്വൈസിംഗ് സ്ഥാപനവും ഇദ്ദേഹം നടത്തിവരുന്നു.

“Shipping is my profession, Finance advicing is my passion” റെനിയുടെ തിയറി ഇതാണ്.പാലാ അരീക്കരക്കരയിൽ റിട്ടയേർഡ് അധ്യാപകരായ പുത്തൻപുരക്കൽ ജോയ് സാറിന്റെയും എൽസി ടീച്ചറിന്റെയും മകനാണ് റെനി ജോസഫ് പുത്തെൻപുരക്കൽ. അരീക്കര സെന്റ് റോക്കിസ് UP സ്കൂളിലും ഉഴവൂർ OLHHS ലുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കടുത്തുരുത്തി ഈലക്കാട്ട് ജോസ് മാത്യുവിന്റെ മകൾ റീന ജോസ് ആണ് റെനിയുടെ ഭാര്യ .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

5 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

8 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

8 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

11 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

1 day ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 day ago