വിവിധ തൊഴിൽ മേഖലകളിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ ഇപ്പോൾ സാധാരയാണ്. നമ്മളിൽ പലരും വീട്ടിലിരുന്നു ജോലി നോക്കുന്നവരുമാണ്. എന്നാൽ വീട്ടിലിരുന്ന് കടലിൽ കപ്പലൊടിക്കുന്ന ഒരാളുണ്ട് അയർലണ്ടിൽ. Capt. Reny Joseph QFA. ഞെട്ടണ്ട..!! ഈ കോട്ടയംക്കാരൻ ക്യാപ്റ്റൻ തന്റെ കപ്പൽ ഓടിക്കുന്നത് വീട്ടിൽ ഇരുന്നാണ്.. Remotedly Operating സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിൽ കപ്പലൊടിക്കുന്ന ആദ്യ മലയാളിയാണ് റെനി ജോസഫ്.Uncrewed Surface Vessels (USVs) ഉപയോഗിച്ച് സമുദ്ര പഠനം നടത്തുന്ന XOCEAN എന്ന കമ്പനിയിലാണ് റെനി ജോസഫ് ജോലി ചെയ്യുന്നത്.
Offshore Dynamic Positioningvessels[DSVS, ROVS, Cable Laying vessel,MPSVs & AHTS]Passenger ships, & Main Fleet [Bulk carriers, VLCC & General cargo ships തുടങ്ങി വിവിധ തരം കപ്പലുകളിൽ റെനിക്ക് പ്രവർത്തിപരിചയമുണ്ട്.അയർലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനി XOCEAN ന്റെ ഭാഗമായാണ് ക്യാപ്റ്റൻ റെനി ജോലി നോക്കുന്നത്. നാവികരില്ലാതെ വിദൂരമായി ഓപ്പറേറ്റ് ചെയ്യുന്ന കപ്പലുകളാണ് ഇവ. വെള്ളത്തിനടിയിലുള്ള സീബെഡ് സ്റ്റഡിയാണ് ചെയ്യുന്നത്. കപ്പലിൽ നിന്നുള്ള വിവരങ്ങൾ ഉപഗ്രഹ സഹായത്തോടെ അവലോകനം ചെയ്യും.
ലോകത്തിൽ ഏകദേശം 4 കമ്പനികൾ മാത്രമാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. ആളില്ലാ കപ്പൽ എന്ന ആശയത്തിന്റെ പ്രാരംഭ ദിശയിൽ പല പരിമിതികളും ഈ ജോലിക്ക് നേരിടേണ്ടി വരുന്നുണ്ട്. ഷിപ്പിങിന്നോടുള്ള കൗതുകവും താല്പര്യവുമാണ് ഈ ജോലിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ 5 വർഷമായി വിവിധ കപ്പലുകളിൽ ക്യാപ്റ്റനായി ജോലി ചെയ്തു വരികയായിരുന്നു റെനി. 2018ലാണ് റെനി കുടുംബത്തോടൊപ്പം അയർലണ്ടിൽ എത്തുന്നത്.
ക്യാപ്റ്റനായി ജോലി ചെയ്യുന്നതിനോടൊപ്പം, വെക്കേഷൻ കാലയളവിൽ അയർലണ്ടിലെത്തുന്ന റെനി ഫിനാൻസ് അഡ്വയ്സിങ് കോഴ്സ് പഠനം പൂർത്തിയാക്കി. തുടർന്ന് AIB യിൽ മോർട്ഗേജ് അഡ്വൈസറായും ജോലി നോക്കി. ഒരു വരുമാന മാർഗ്ഗം തുറന്നാൽ ചെയ്തു വരുന്ന ജോലി ഉപേക്ഷിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ റെനി തന്റെ ക്യാപ്റ്റൻ ജോലി വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. നിരവധി പ്രയത്നങ്ങൾക്ക് ഒടുവിൽ 2022 മുതൽ XOCEAN എന്ന കമ്പനിയുടെ USV ൽ ക്യാപ്റ്റനായി ജോലി ചെയ്തുവരികയാണ്. ഇതിനൊപ്പം തന്നെ, CAPTAIN QFA എന്ന ഒരു ഒരു ഫിനാൻസ് അഡ്വൈസിംഗ് സ്ഥാപനവും ഇദ്ദേഹം നടത്തിവരുന്നു.
“Shipping is my profession, Finance advicing is my passion” റെനിയുടെ തിയറി ഇതാണ്.പാലാ അരീക്കരക്കരയിൽ റിട്ടയേർഡ് അധ്യാപകരായ പുത്തൻപുരക്കൽ ജോയ് സാറിന്റെയും എൽസി ടീച്ചറിന്റെയും മകനാണ് റെനി ജോസഫ് പുത്തെൻപുരക്കൽ. അരീക്കര സെന്റ് റോക്കിസ് UP സ്കൂളിലും ഉഴവൂർ OLHHS ലുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കടുത്തുരുത്തി ഈലക്കാട്ട് ജോസ് മാത്യുവിന്റെ മകൾ റീന ജോസ് ആണ് റെനിയുടെ ഭാര്യ .
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…