Ireland

ഫാ.റോബിൻ തോമസിന് സ്‌നേഹനിർഭരമായ യാത്രയയപ്പേകി ലിമെറിക്ക് സീറോ മലബാർ സമൂഹം

ലിമെറിക്ക് : 2016 ഒക്ടോബർ മുതൽ നാളിതുവരെ ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിന്റെ ചാപ്ലയിൻ ആയിരുന്ന ഫാ.റോബിൻ തോമസ് തന്റെ ആറു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ്. ലിമെറിക്ക് സീറോ മലബാർ സമൂഹത്തെ ആത്മീയതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു നയിക്കുവാൻ ഫാ.റോബിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.


നിരവധി കാര്യങ്ങൾ പുതിയതായി ആവിഷ്കരിക്കുവാനും നേരത്തെ ഉണ്ടായിരുന്നവ അത്യന്തം തീക്ഷ്ണതയിൽ മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞ ആറു വര്ഷക്കാലമായി അച്ചന്റെ മേൽനോട്ടത്തിൽ ലിമെറിക്ക് സീറോ മലബാർ സഭയ്ക്ക് സാധിച്ചിട്ടുണ്ട് .കൊറോണാ കാലത്തെ അച്ചന്റെ ഓരോ പ്രവർത്തനങ്ങളും, ഇടപെടലുകളും രോഗത്താൽ വലഞ്ഞവരെയും, ഒറ്റപ്പെടലിന്റെ വേദനയിൽ കഴിഞ്ഞവരെയും ഒത്തിരി ആശ്വസിപ്പിച്ചു.


തങ്ങളെ ഇത്രയേറെ സ്നേഹിച്ച ഫാ.റോബിന് സീറോ മലബാർ ചർച്ച് കുടുംബാംഗങ്ങൾ ലിമെറിക്ക് Mungret GAA ഹാളിൽ വച്ചു സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി .യാത്രയയപ്പ് സമ്മേളനത്തിന് മുന്നോടിയായി Mungret ചർച്ചിൽ വച്ചു നടന്ന വി.കുർബാനയ്ക്ക് ഫാ.റോബിൻ തോമസ്  ,ഫാ.ഷോജി വര്ഗീസ് എന്നിവർ കാർമികത്വം വഹിച്ചു.

തുടർന്ന് GAA ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ Fr.John Leyonard ,Fr.John O Shea ,Fr.Noel, ഫാ.ഷോജി വർഗീസ്  എന്നിവർ പങ്കെടുത്തു .ഇടവകാംഗങ്ങൾ ഫാ.റോബിന് നന്ദിയർപ്പിക്കുകയും ,സ്നേഹ പ്രതീകമായി മൊമെന്റോ സമ്മാനിക്കുകയും ചെയ്തു .തുടർന്ന് സ്‌നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു.

കഴിഞ്ഞ ആറു വര്ഷങ്ങളായി ലിമെറിക്ക് സമൂഹം നൽകിവന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഫാ.റോബിൻ നന്ദി അറിയിച്ചു .
വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി .ആർ .ഓ ) 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

21 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

21 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago