Ireland

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

ഡബ്ലിൻ: അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി ഡബ്ലിനിലെ പീസ് കമ്മിഷണറായി നിയമിച്ചു.

വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ സാക്ഷ്യപ്പെടുത്തുക, ഉത്തരവുകളിൽ ഒപ്പുവയ്ക്കുക തുടങ്ങിയവയാണ് പീസ് കമ്മിഷണറുടെ പ്രധാന ചുമതലകൾ. അടിയന്തര സാഹചര്യങ്ങളിൽ സമൻസുകളും വാറന്റുകളും പുറപ്പെടുവിക്കുന്നതിനുള്ള അധികാരവും പീസ് കമ്മിഷണർമാർക്ക് സർക്കാർ നൽകിയിട്ടുണ്ട്.

അയർലണ്ടിലെ ഭരണകക്ഷിയായ ഫിനഗെയിൽ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ലിങ്ക് വിൻസ്റ്റാർ മാത്യു, പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയും ഐ.ഒ.സി അയർലണ്ടിന്റെ പ്രസിഡന്റുമാണ്.

കേരളത്തിലും വിദേശത്തുമായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ഇദ്ദേഹം എറണാകുളം ജില്ലക്കാരനാണ്. വിവിധ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സാമൂഹിക-ചാരിറ്റി രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ലിങ്ക് വിൻസ്റ്റാർ മാത്യുവിന്റെ പുതിയ നിയമനം അദ്ദേഹത്തിന്റെ ദീർഘകാല പൊതുസേവന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

4 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

6 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

8 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

8 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

8 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

8 hours ago