Ireland

ആർപ്പും ആരവങ്ങളുമായി ‘കൊണ്ടാട്ടം 2026’! അയർലണ്ട് മലയാളികൾ മതിമറന്ന ‘എം. ജി’ സംഗീതവിസ്മയം

പാട്ടും ആഘോഷവും നിറഞ്ഞ രാവിൽ പ്രിയഗായകൻ എം.ജി. ശ്രീകുമാറിന്റെ ആലാപനത്തിനൊപ്പം നിറകയ്യടികളോടെ അയർലണ്ട് മലയാളികളും ഒത്തുചേർന്നപ്പോൾ, ഏവർക്കും മറക്കാനാകാത്ത സംഗീതവിരുന്നായി ‘കൊണ്ടാട്ടം 2026’. Nammude Ireland Events സംഘടിപ്പിച്ച പരിപാടി ഡബ്ലിനിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെയും ആഘോഷത്തിന്റെയും മനോഹര സംഗമ വേദിയായി മാറി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നിരവധി ഗാനങ്ങൾ കോർത്തിണക്കിയ എം.ജി. ശ്രീകുമാറിന്റെ ലൈവ് പെർഫോമൻസ് കാണികളെ ഒന്നടങ്കം ആവേശത്തിലാക്കി. JC Mortgages ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ.TILEX, Daily Delight എന്നിവരാണ് കോ-പവർഡ് സ്പോൺസർമാർ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

2030-ലെ ഭവനനിർമാണ ലക്ഷ്യം കൈവരിക്കാനാകാതെ അയർലണ്ട്; 1.2 ലക്ഷത്തിലധികം വീടുകളുടെ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിലെ ഭവനപ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാകുന്നു. 2030-ഓടെ 3 ലക്ഷം പുതിയ വീടുകൾ നിർമിക്കുകയെന്ന സർക്കാർ ലക്ഷ്യം കൈവരിക്കാൻ…

19 mins ago

യു​ഗ് യു​ഗീൻ ഭാരത്; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ

ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യു​ഗ് യു​ഗീൻ ഭാരത് എന്ന…

23 hours ago

ബെൽഫാസ്റ്റിൽ മരണപ്പെട്ട രാജശ്രീ ജെയ്‌സന്റെ കുടുംബത്തിനായി കൈകോർക്കാം..

ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി രാജശ്രീ ജെയ്‌സൺ അന്തരിച്ചു. 36 വയസ്സായിരുന്നു. നാല് വർഷത്തോളം കാൻസറിനോട് പോരാടിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ.…

24 hours ago

കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി ഫിലിപ്പോസ് അന്തരിച്ചു

കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ…

1 day ago

അയർലണ്ടിൽ 84,000 പേർക്ക് Revenue-യുടെ നികുതി നോട്ടീസ്; 43,000 പേരുടെ സ്വത്ത് പിടിച്ചെടുക്കാൻ നടപടി

അയർലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടയ്ക്കാത്ത നികുതിയുമായി ബന്ധപ്പെട്ട് Revenue Commissioners-ന്റെ കടുത്ത മുന്നറിയിപ്പ്. 2026 സെപ്റ്റംബറിൽ മാത്രം 84,000 പേർക്ക്…

1 day ago

അയർലണ്ടിലെ മൈൻഡിന് പുതിയ നേതൃത്വം; നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി

ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു.  Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.  മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ).  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര.  പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel…

1 day ago