Ireland

ഐറിഷ് ലോക്കൽ ഇലക്ഷനിൽ വിജയഗാഥ തീർത്ത് മലയാളികൾ

ആവേശവും പിരിമുറക്കവും മുഴുനീളേ ദൃശ്യമായ ഐറിഷ് ലോക്കൽ ഇലക്ഷന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഐതിഹാസിക വിജയം സ്വന്തമാക്കി മലയാളി സ്ഥാനാർത്ഥികൾ. നിരവധി ഇന്ത്യക്കാർ സ്ഥാനാർത്ഥികൾ ആയിരുന്നുവങ്കിലും മലയാളികളായ നാലുപേർ മാത്രമാണ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. താലയിലെ നിലവിലെ കൗണ്‍സിലറായ ബേബി പെരേപ്പാടന്‍ ഇത്തവണയും സൗത്ത് ഡബ്ലിന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബേബി പെരേപ്പാടന്റെ മകൻ ബ്രിട്ടോ പെരേപ്പാടൻ താലാ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെ ആവേശം ഇരട്ടിയായി.

ഇരുവരും ഫിനഗേല്‍ സ്ഥാനാര്‍ത്ഥികളാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ് ഇവർ കൈവരിച്ചത്.

ഡണ്‍ലേരി കൗണ്‍സിലിലേയ്ക്ക് തോമസ് ജോസഫാണ് വിജയം നേടിയ മലയാളി. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് തോമസ് ജോസഫ്. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ നിന്നും MCA, MSc നേടിയ തോമസ്, Trinity കോളേജിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ഇടുക്കി ഉപ്പുതോട് വേഴമ്പശ്ശേരി കുടുംബാംഗമാണ് തോമസ് ജോസഫ്.

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി ഫെൽജിൻ ജോസ് അഭിമാനമായി മാറി. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫെൽജിൻ Cabra-Glasnevin നെ പ്രതിനിധീകരിക്കുന്നു. മലയാളികൾക്ക് സുപരിചിതനായ ജോസ് സെബാസ്റ്റ്യന്റെ മകനാണ് ഫെൽജിൻ ജോസ്. അയർലണ്ടിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സ്വാധീനമുള്ള സ്ഥാനാർത്ഥികളുടെ വിജയം അത്യധികം സന്തോഷവും പ്രതീക്ഷയുമാണ് നൽകുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

LPT അടയ്ക്കാത്തവർക്ക് കടുത്ത നടപടി: 1.7 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്

ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…

5 hours ago

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…

8 hours ago

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…

13 hours ago

250 മില്യൺ യൂറോയുടെ അടിയന്തര നടപടി പാക്കേജ് സർക്കാർ പുറത്തിറക്കി; ഇന്ധനം റേഷനിംഗ് ചെയ്യുന്നത് ഒഴിവാക്കുന്നു

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…

13 hours ago

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…

15 hours ago

ഹാരിസ് കൗണ്ടി, സർക്കാർ ജീവനക്കാർക്ക് അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ അനുമതി നൽകുന്ന ടെക്സസ്സിലെ ആദ്യ കൗണ്ടി

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…

15 hours ago