ഐറിഷ് മെഡിക്കല്‍ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരു മലയാളി ഡോക്ടർ സ്ഥാനാർഥിയായിരിക്കുകയാണ്. വെക്‌സ് ഫോര്‍ഡില്‍ നിന്നുള്ള ഡോ .ജോര്‍ജ് ലെസ്ലി തോമസാണ് അയർലണ്ട് മലയാളികൾക്ക് അഭിമാനർഹമായ ഈ നേട്ടം സ്വന്തമാക്കിയത്. ജി പി(ജനറല്‍ പ്രാക്ടീഷണര്‍)മാരുടെ പ്രതിനിധിയായി മെഡിക്കല്‍ കൗണ്‍സിലില്‍ നിലവിലുള്ള ഏക ഒഴിവിലേക്കാണ് ഡോ .ജോര്‍ജ് ലെസ്ലി തോമസ് മത്സരിക്കുന്നത്. ഐറിഷ് മെഡിക്കല്‍ കൗണ്‍സിൽ മലയാളിയായ ഡോക്ടർ ലെസ്ലിയുടെ സ്ഥാനാർത്ഥിത്വം അയർലണ്ടിൽ ജോലി നോക്കുന്ന ഇന്ത്യൻ ഡോക്ടർമാർക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.
അയർലണ്ട് മലയാളികൾക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമാണ് ഡോ. ജോർജ്ജ് ലെസ്ലി. കൗണ്ടി വെക്സ്ഫോർഡിലെ ഏറ്റവും അറിയപ്പെടുന്ന ഡോക്ടർമാരിൽ ഒരാൾ. സാമൂഹിക പ്രവർത്തകനും സേവന തൽപരനുമായ ഡോക്ടറെ തേടി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. കൗണ്ടിയിൽ പീസ് കമ്മീഷണറായി നിയമിതനായ ആദ്യത്തെ ഐറിഷ് ഇതര പൗരനെന്ന ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണ് ഡോക്ടർ ജോർജ് ലെസ്ലി.
ആതുര സേവന രംഗത്ത് മാത്രമല്ല സാഹിത്യം, സാമൂഹ്യ പ്രവർത്തനം തുടങ്ങി നിരവധി മേഖലകളിൽ ഡോക്ടർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഐറിഷ് ഇന്‍ഡോ കള്‍ച്ചറല്‍ അസോസിയേഷന്റെ സ്ഥാപകന്‍ കൂടിയായ ഡോ.ജോര്‍ജ് ലെസ്ലി തൃശൂര്‍ സ്വദേശിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ശേഷം അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ നിന്നും ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി. ഇന്ത്യ, ഒമാന്‍, അയര്‍ലണ്ട് എന്നിവിടങ്ങളിലായാണ് സേവനം അനുഷ്ഠിച്ചത്.നിലവിൽ എനിസ്‌കോര്‍ത്തിയിലെ സ്ലേനി മെഡിക്കല്‍ സെന്ററില്‍ മുഴുവന്‍ സമയ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുകയാണ് ഡോക്ടര്‍ ലെസ്ലി.
ഡോക്ടര്‍മാരുടെ ഇടയില്‍ പ്രൊഫഷണല്‍ പെരുമാറ്റം, പ്രൊഫഷണല്‍ വിദ്യാഭ്യാസം, പരിശീലനം, കഴിവ് എന്നിവയുടെ ഉയര്‍ന്ന നിലവാരം പ്രോത്സാഹിപ്പിക്കുകയും മികച്ച രീതിയില്‍ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് പൊതുജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഐറിഷ് മെഡിക്കൽ കൗണ്‍സിലിന്റെ ലക്ഷ്യം. മെഡിക്കല്‍ കൗണ്‍സിലിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്ല മാര്‍ച്ച് 1 ന് ആരംഭിച്ചു. മാര്‍ച്ച് 21-ന് ഉച്ച വരെയാണ് വരെ ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കുക.
കൗണ്‍സിലില്‍ ആകെയുള്ള 25 അംഗങ്ങളില്‍ വിവിധ മേഖലകളിലുള്ള 6 പേരെയാണ് മെഡിക്കല്‍ പ്രൊഫഷനലുകള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ പ്രതിനിധികളും, വിദഗ്ദരുമാണ്. മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത 21,000 ഡോക്ടര്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക.രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഇമെയിലിലൂടെ വോട്ടെടുപ്പിനായി അയച്ചിട്ടുള്ള ലിങ്ക് വഴി ഇലക്ട്രോണിക് രീതിയില്‍ വോട്ട് ചെയ്യാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…