ഡബ്ലിൻ: ലോക കായിക ഭൂപ്പടത്തിലേക്ക് ചുവടുവച്ച് ഒരു മലയാളി താരം കൂടി. നാഷണൽ യൂത്ത് ടൂർസ് ആന്റ് സ്ക്വാഡ്സ് പട്ടികയിൽ ഇടം നേടി അയർലണ്ട് മലയാളിയായ ദിയ ശ്യാം. അയർലണ്ടിന്റെ പെൺകുട്ടികളുടെ അണ്ടർ-15 ടീമിലേക്കാണ് ദിയ തിരഞ്ഞെടുക്കപ്പെട്ടത്.
ബെൽഫാസ്റ്റിൽ കഴിഞ്ഞ മാസം നടന്ന അണ്ടർ15, അണ്ടർ 17 മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ദിയയ്ക്ക് അയർലണ്ട് ടീമിലേക്കുള്ള സെലക്ഷന് കാരണമായത്. ടൂർണമെന്റിൽ 6 റൺസിന് 5 വിക്കറ്റ് നേടിയ മികച്ച പ്രകടനത്തിനോടൊപ്പം മൊത്തം 10 വിക്കറ്റുകളാണ് നേടിയത്.
8 വയസ്സു മുതൽ, പിതാവിന്റെ കീഴിൽ ഫിഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ദിയ ഇപ്പോൾ Phoenix ക്രിക്കറ്റ് ക്ലബ് വിമൻസ് ഡിവിഷൻ -1ൽ കളിക്കുന്നുഇതിനോടകം ലെവൽ -1 കോച്ചിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് കരസ്ഥമാക്കിയ ദിയ ഫിംഗ്ലാസ് ക്ലബ്ബിൽ അസിസ്റ്റന്റ് കോച്ച് ആയി ജോയിൻ ചെയ്യാൻ തയ്യാറെടുക്കുകയാണ്ഫിഗ്ലാസ് ക്രിക്കറ്റ് കോച്ച്ശ്യംമോഹന്റെയും, മാറ്റർ പ്രൈവറ്റ് സ്റ്റാഫ് മഞ്ജു ദേവിയുടേം മകളാണ്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം അയർലൻഡ് യൂത്ത് ടൂർ പ്രോഗ്രാം 2020-ൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു, എന്നാൽ ക്രിക്കറ്റ് അയർലൻഡ് ഇപ്പോൾ മത്സരങ്ങൾ പുനരാരംഭിക്കുകയാണ്. ആഗസ്ത് 3 മുതൽ 7 വരെ നടക്കുന്ന Malvern College Festival ടീം മത്സരിക്കും. വിവിധ കൗണ്ടി ടീമുകളൾ മത്സരത്തിൽ പങ്കെടുക്കും.
പെൺകുട്ടികളുടെ അണ്ടർ-17, ആൺകുട്ടികളുടെ അണ്ടർ-15 എന്നീ ടീമുകളെയും ക്രിക്കറ്റ് അയർലണ്ട് പ്രഖ്യാപിച്ചു. ആഗസ്ത് ആദ്യം തന്നെ മൂന്ന് യൂത്ത് സ്ക്വാഡുകൾ പര്യടനം ആരംഭിക്കും
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…