Ireland

എ ഐ സി ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറിയായി മനോജ്‌ ഡി മന്നത്തിനെയും വാട്ടർഫോർഡ് സെക്രട്ടറിയായി ബിനു തോമസിനെയും തിരെഞ്ഞെടുത്തു.

സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള   ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എമ്മിന്റെ ഓവർസീസ് വിഭാഗമായ എ ഐ സി (അസോസിയേഷൻഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്)  അയർലൻഡ് -യുകെ ഘടകത്തിന്റെ കീഴിൽ ഉള്ള ഡബ്ലിൻ ബ്രാഞ്ചിന്റെയും വാട്ടർഫോർഡ് ബ്രാഞ്ചിന്റെയും സമ്മേളനം നടത്തി.എ ഐ സി യുകെ-അയർലണ്ട് സെക്രട്ടറി ഹർസേവ് സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ എ ഐ സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കൃഷ്ണയും, രാജേഷ് ചെറിയാനും. ജനേഷ് നായരും വർക്കിങ് കമ്മറ്റി അംഗം അഭിലാഷ് തോമസും പങ്കെടുത്തു സംസാരിച്ചു.

ഡബ്ലിൻ സമ്മേളനത്തിൽ നിലവിലെ സെക്രട്ടറിയായിരുന്ന വർഗീസ് ജോയിയും വാട്ടർഫോർഡ് സമ്മേളനത്തിൽ സെക്രട്ടറി ബിനു തോമസും റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ബ്രാഞ്ച് അംഗങ്ങൾ ചർച്ച നടത്തി. ചർച്ചകൾക്ക്‌ വർഗീസ് ജോയിയും ബിനു തോമസും രാജേഷ് കൃഷ്ണയും അഭിലാഷ് തോമസും മറുപടി പറഞ്ഞു. തുടർന്നു ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറിയായി മനോജ്‌ ഡി മന്നത്തിനെയും വാട്ടർഫോർഡ് സെക്രട്ടറിയായി ബിനു തോമസിനെയും തെരെഞ്ഞെടുത്തു.എ ഐ സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉള്ള പ്രതിനിധികളെയും തിരെഞ്ഞെടുത്തു.

എ ഐ സിയുടെ യുകെ – അയർലൻഡ് സമ്മേളനം ലണ്ടനിൽ വച്ചു നടക്കും.ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന എഐസി ദേശീയ സമ്മേളനം  ഫെബ്രുവരി 5, 6 തീയ്യതികളിൽ ഹീത്രൂവിലാണ്‌ നടക്കുക. പാർടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക മാർക്‌സിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22ന്‌ പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി ഹർസേവ് ബെയ്‌‌ൻസ്‌ കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്‌ണ‌യും ചേർന്ന് ഏറ്റുവാങ്ങി മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രോയിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

5 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

6 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

8 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago