സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എമ്മിന്റെ ഓവർസീസ് വിഭാഗമായ എ ഐ സി (അസോസിയേഷൻഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്) അയർലൻഡ് -യുകെ ഘടകത്തിന്റെ കീഴിൽ ഉള്ള ഡബ്ലിൻ ബ്രാഞ്ചിന്റെയും വാട്ടർഫോർഡ് ബ്രാഞ്ചിന്റെയും സമ്മേളനം നടത്തി.എ ഐ സി യുകെ-അയർലണ്ട് സെക്രട്ടറി ഹർസേവ് സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ എ ഐ സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കൃഷ്ണയും, രാജേഷ് ചെറിയാനും. ജനേഷ് നായരും വർക്കിങ് കമ്മറ്റി അംഗം അഭിലാഷ് തോമസും പങ്കെടുത്തു സംസാരിച്ചു.
ഡബ്ലിൻ സമ്മേളനത്തിൽ നിലവിലെ സെക്രട്ടറിയായിരുന്ന വർഗീസ് ജോയിയും വാട്ടർഫോർഡ് സമ്മേളനത്തിൽ സെക്രട്ടറി ബിനു തോമസും റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ബ്രാഞ്ച് അംഗങ്ങൾ ചർച്ച നടത്തി. ചർച്ചകൾക്ക് വർഗീസ് ജോയിയും ബിനു തോമസും രാജേഷ് കൃഷ്ണയും അഭിലാഷ് തോമസും മറുപടി പറഞ്ഞു. തുടർന്നു ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറിയായി മനോജ് ഡി മന്നത്തിനെയും വാട്ടർഫോർഡ് സെക്രട്ടറിയായി ബിനു തോമസിനെയും തെരെഞ്ഞെടുത്തു.എ ഐ സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉള്ള പ്രതിനിധികളെയും തിരെഞ്ഞെടുത്തു.
എ ഐ സിയുടെ യുകെ – അയർലൻഡ് സമ്മേളനം ലണ്ടനിൽ വച്ചു നടക്കും.ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന എഐസി ദേശീയ സമ്മേളനം ഫെബ്രുവരി 5, 6 തീയ്യതികളിൽ ഹീത്രൂവിലാണ് നടക്കുക. പാർടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക മാർക്‌സിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22ന് പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി ഹർസേവ് ബെയ്‌ൻസ് കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്‌ണയും ചേർന്ന് ഏറ്റുവാങ്ങി മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രോയിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.
അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…
റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…
അയർലണ്ടിൽ സ്റ്റോം ഓസ്റ്റന്റെ (Storm Austen) ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
അയർലണ്ടിലെ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രിയുടെ നിർമാണം 2027-ന്റെ തുടക്കത്തിൽ ആരംഭിക്കും. 1.86 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്…
അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ ജനനനാമം സംബന്ധിച്ച് പുതിയ അവകാശവാദങ്ങളുമായി ഫോക്സ് ന്യൂസ്. മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ…
നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിനും, സമ്പന്നമായ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയ്ക്കും, പേരുകേട്ട അയർലൻഡിലെ വിഖ്യാത നഗരമായ കിൽക്കെന്നി പട്ടണം, അതിൻ്റെ പെരുമയ്ക്കൊപ്പം ഈ പട്ടണത്തിലെ…