വാട്ടർഫോർഡ്: ദക്ഷിണേന്ത്യയിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ മസാല കോഫിയുടെ സംഗീതപരിപാടിക്ക് വാട്ടർഫോർഡിൽ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് മലയാളി അസോസിയേഷനാണ് വാട്ടർഫോർഡിൽ മസാല കോഫിക്ക് വേദിയൊരുക്കുന്നത്. അസോസിയേഷൻറെ പതിനഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ഇത്തരമൊരു സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് (വെള്ളിയാഴ്ച) വാട്ടർഫോർഡിലെ ടവർ ഹോട്ടലിൽ വൈകിട്ട് 6.30നാണ് സംഗീതനിശ അരങ്ങേറുന്നത്.
സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് എന്ന ഐറിഷ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മസാല കോഫി ടീമിനെ അയർലണ്ടിൽ എത്തിക്കുന്നത്.
ഇതിന് മുമ്പ് 2019ൽ തങ്ങളുടെ മാസ്മര സംഗീത ലഹരിയിൽ ഡബ്ലിൻ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ട്രൂപ്പിന്റെ അയർലണ്ടിലേക്കുള്ള രണ്ടാം വരവാണിത്.
അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി നാലു വേദികളിൽ ഒരു സംഗീത നിശ അരങ്ങേറുന്നത് ഈ പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹൃദയം കവരും ലൈവ് പെർഫോമൻസ് നേരിട്ട് ആസ്വദിക്കാൻ വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ പ്രവാസികളെയും വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കമ്മറ്റി അറിയിച്ചു.
പ്രോഗ്രാമിന്റെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി വാങ്ങാവുന്നതാണ്.
https://www.ukeventlife.co.uk/Ireland
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക
അനൂപ് 0872658072
ബോബി. 0852707935
നെൽവിൻ 0899586047
വിപിൻ. 0894740421
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…