Ireland

വടക്കൽ അയർലണ്ടിൽ സംഘർഷം രൂക്ഷം; 17 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

വടക്കൻ അയർലണ്ടിൽ രണ്ടാം ദിനവും കുടിയേറ്റ വിരുദ്ധ സംഘർഷം രൂക്ഷമായി തുടരുന്നു. ആക്രമണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു, 17 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് കലാപത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് നേരെ മണിക്കൂറുകളോളം തോക്കുകൾ, പെട്രോൾ ബോംബുകൾ, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് തുടർച്ചയായ ആക്രമണം ഉണ്ടായതായി വടക്കൻ അയർലൻഡ് പോലീസ് സർവീസ് (പിഎസ്എൻഐ) പറഞ്ഞു.ലൈംഗികാതിക്രമ ആരോപണത്തിന്റെ പേരിലാണ് ആക്രമണം ആരംഭിച്ചത്. ആൻട്രിമിലെ ബാലിമീന നഗരത്തിൽ തെരുവുകളും റോഡുകളും അക്രമകാരികൾ കയ്യേറിയിരിക്കുകയാണ്. ലിസ്ബേൺ, കൊളറൈൻ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

പ്രദേശത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ച് സമാധാനപരമായി നടന്ന പ്രതിഷേധമാണ് കുടിയേറ്റ വിരുദ്ധ കലാപമായി മാറിയത്. ബലാത്സംഗശ്രമത്തിന് രണ്ട് കൗമാരക്കാരായ ആൺകുട്ടികൾക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച കൊളറൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു റൊമാനിയൻ ദ്വിഭാഷി അവരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അറ്റൻവേറ്റിംഗ് എനർജി പ്രൊജക്‌ടൈലുകളും ജലപീരങ്കിയും വിന്യസിച്ചതായി സേന പറഞ്ഞു. കലാപത്തിന് കാരണക്കാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അവർ പോലീസ് കസ്റ്റഡിയിലാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

8 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

22 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

24 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago