Ireland

വർഗ്ഗബോധത്തിന്റെ ഉണർവായി മാറിയ മെയ്ദിനാഘോഷം ഗസലിന്റെ താളത്തിൽ അവിസ്മരണീയമായി

കിൽക്കെനി: ക്രാന്തിയുടെ മെയ്ദിന ആഘോഷ പരിപാടികൾ കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ്,പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്കെതിരെയുള്ള ചൂഷണങ്ങൾ തിരിച്ചറിയുവാനും അവയ്ക്കെതിരെ പോരാടാനും നമുക്ക് സാധിക്കണം. വർഗ്ഗ വികാരം ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ആരാണ് തൊഴിലാളി.അദ്ധ്വാനം വിറ്റു ജീവിക്കുന്ന എല്ലാവരും തൊഴിലാളികളാണ്. ആ നിലയ്ക്ക് ഇവിടെ കൂടിയിരിക്കുന്നവരെല്ലാം തൊഴിലാളികളാണ് എന്നാണ് ഞാൻ കരുതുന്നത്.അയർലണ്ടിന്റെ സാഹചര്യത്തിൽ ഇവിടെ എത്തിയിട്ടുള്ള കൂടുതൽ പേരും ആരോഗ്യ മേഖലയിലും, ഐടി മേഖലയിലും പ്രവർത്തിക്കുന്നവരാണ്. ബൗദ്ധികവും ശാരീരികവുമായ എല്ലാ തൊഴിലുകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. നാമെല്ലാവരും തൊഴിലാളികളാണ്” മന്ത്രി സദസിനെ ഓർമ്മപ്പെടുത്തി.ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തമായി.

കിൽക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ നടന്ന പരിപാടിയിൽ കൈരളി യു.കെ മുൻസെക്രട്ടറിയും, AIC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, യു.കെ യിൽ നിന്നുള്ള ലോക കേരളസഭ അംഗവുമായ കുര്യൻ ജേക്കബ് ആശംസകൾ അർപ്പിച്ചു. മെയ് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐറിഷ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ക്രാന്തി ആദരിച്ചു.

വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ സംഘടിപ്പിച്ച നാച്ചുറൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ റോഷൻ വാവള്ളിൽ കുര്യാക്കോസ്, ഐറിഷ് ചെസ് യൂണിയൻ സംഘടിപ്പിച്ച ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് – 2025 ൽ ചരിത്രപരമായ നേട്ടം കൈവരിച്ച സഹോദരങ്ങളായ ഏഞ്ചൽ ബോബി, ഏയ്ഡൻ ബോബി, അയർലൻഡ് അണ്ടർ- 19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ഫെബിൻ മനോജ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മന്ത്രി എം.ബി രാജേഷ്പുരസ്കാരങ്ങൾ നൽകി.

പൊതുജനങ്ങൾക്കൊപ്പം അയർലണ്ടിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെയാണ് അലോഷിയെയും സംഘത്തെയും സ്വാഗതം ചെയ്തത്. തുടർന്ന് അവതരിപ്പിച്ച ഗസൽ സന്ധ്യ അക്ഷരാർത്ഥത്തിൽ സംഗീത വിസ്മയമായിരുന്നു. ഹൃദയത്തിൽ തൊടുന്ന ബാബുരാജിന്റെയും ജോൺസൺ മാഷിന്റെയും മെലഡികളിൽ തുടങ്ങിയ സായാഹ്നം അലോഷിയുടെ മാന്ത്രിക ശബ്ദത്തിൽ വിപ്ലവഗാനങ്ങളുടെ തീയായി ആളിക്കത്തി. തബലയിൽ മനോജ്ശശികുമാറിന്റെ വിസ്മയ പ്രകടനം കീബോർഡിൽ ജയരാജിൻ്റെ നിറഞ്ഞാട്ടം, ഡ്രംസിൽ സജിൻ തീർത്ത താളലയം , ഗിത്താറിൽ ശ്യാംകൃഷ്ണയുടെ മനോഹരമായ ഈണങ്ങൾ അങ്ങനെ ഓരോ കലാകാരന്മാരും വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്തു.

സംഗീതം അത്രമേൽ ഹൃദ്യമായപ്പോൾ ശ്രോതാക്കൾ വീണ്ടും വീണ്ടും പാടാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.ബിജു ജോർജ്ജിന്റെ നേതൃത്വത്തിൽ ശിങ്കാരിമേളം കലാകാരന്മാർ അണിനിരന്ന ചെണ്ടമേളത്തോടെ പരിപാടികൾ ആരംഭിച്ചു. ഗൃഹാതുരത്വം ഉണർത്തുന്നഗാനങ്ങൾക്കൊപ്പം ശ്രോതാക്കൾക്ക് മുൻപിൽ ഓർമ്മകൾ ഉറങ്ങുന്ന നാടൻ പെട്ടിക്കടയും ഒരുക്കിയിരുന്നു.ക്രാന്തി അയർലൻഡ് സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ക്രാന്തി അയർലൻഡ് പ്രസിഡണ്ട് അനൂപ് ജോൺ കൃതജ്ഞതയും അറിയിച്ചു. വൈസ് പ്രസിഡണ്ട് മെൽബ സിജു പരിപാടികളുടെ അവതാരകയായിരുന്നു.മെയ്ദിനാഘോഷവും ഗസൽ സന്ധ്യയും വൻവിജയമാക്കാൻ എല്ലാവിധമായ സഹകരണങ്ങളും നൽകിയ ഐറിഷ് പ്രവാസിമലയാളി സമൂഹത്തിന് ക്രാന്തി ഭാരവാഹികൾ നന്ദി അറിയിച്ചു.

വാർത്ത: ഷാജു ജോസ്

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

4 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

6 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago