Ireland

സൗത്ത് ഡബ്ലിനിൽ ഈ വർഷം മുതൽ മേയർ അവാർഡുകൾ ഏർപ്പെടുത്തുന്നു

 സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ ഈ വർഷം മുതൽ കമ്മ്യൂണിറ്റി സ്പിരിറ്റ് അവാർഡുകൾ ഏർപ്പെടുത്തുന്നു. മേയർ ബേബി പെരേപാടൻ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പുതിയ ആശയമാണ് ഈ മേയർ അവാർഡുകൾ. സൗത്ത് കൗണ്ടി കൗൺസിലിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ സമൂഹത്തിന് പ്രയോജനപ്രദമായ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യമാണ് ഈ അവാർഡിനു പിന്നിലുള്ളത്. ഈ വർഷത്തെ അവാർഡിന് അർഹരായവരെ ജൂൺ രണ്ടാം വാരം സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച്  ആദരിക്കും.

 സൗത്ത് ഡബ്ലിൻ കൗൺസിലിലെ 40 കൗൺസിലർമാർക്കും ഒരു വ്യക്തിയെയോ/ സംഘടനയെയോ  നാമനിർദേശം ചെയ്യാം. ഇങ്ങനെ നാമനിർദേശം ചെയ്യപ്പെട്ട 40ൽ നിന്നും കൗൺസിലർമാർ വോട്ട് ചെയ്ത് അർഹരായവരെ തെരഞ്ഞെടുക്കും. നാമനിർദ്ദേശത്തിന് പരിഗണിക്കാൻ ആഗ്രഹമുള്ള വ്യക്തികളുടെയോ/ സംഘടനകളുടെയോ പേര് വിവരങ്ങൾ മെയ് 15ന് മുൻപായി അതാത് കൗൺസിലർമാരെ ഏൽപ്പിക്കേണ്ടതാണ്.

 സാമൂഹ്യ ക്ഷേമത്തിനായി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയോ സംഘടനകളെയോ  ആണ് ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യേണ്ടത്. ഇങ്ങനെ നാമനിർദേശം ചെയ്യാനുള്ള കാരണവും അവരുടെ പ്രവർത്തനമേഖലയും വ്യക്തമാക്കണം.

 മേയർ ബേബി പെരേപാടന്റെ   താൽപര്യർത്ഥം ഈ വർഷം മുതൽ പുതിയതായി ആരംഭിക്കുന്ന മേയർ അവാർഡുകൾ എല്ലാവർഷവും തുടർന്നു കൊണ്ടുപോകുന്നതിനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

8 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

8 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

12 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

14 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

20 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

1 day ago