Ireland

‘ബേസിൽ ബ്രോ’യെ വരവേൽക്കാൻ പോർട്ളീഷ് ഒരുങ്ങി കഴിഞ്ഞു

പോർട്ളീഷ് മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. മലയാളി പ്രേസക്ഷകരുടെ പ്രിയങ്കരനായ സംവിധായകനും നായകനുമായ ബേസിൽ ജോസഫിനെ വരവേൽക്കാൻ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025’ ന്റെ വേദി ഒരുങ്ങുകയാണ്. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2025” ജൂലൈ 5-ന് നടക്കും.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കൗതുകവും ആവേശവും നിറയുന്ന കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഫൂഡ് ട്രക്കുകളും മേളയുടെ പ്രത്യേകതകളാണ്. മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരയും, കായിക പ്രേമികളുടെ ആവേശം അലതല്ലുന്ന വടംവലി, പഞ്ചഗുസ്തി, ഷോർട്ടപുട്ട്, ബൌളിംഗ്, പെനാൽറ്റി ഷൂട്ട് ഔട്ട്‌, പുഷ് അപ്പ്‌ തുടങ്ങിയ മത്സരങ്ങളും പെൻസിൽ ഡ്രോയിങ്, കളറിങ്, ഫേസ് പെയിന്റിംഗ് എന്നിവയും മേളയിൽ നടക്കും. പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാം.

DJ സനാ, M50 ബാൻഡ്, ബാക്ക്ബെഞ്ചേർസ് ബാൻഡ് തുടങ്ങിയവരുടെ മാസ്മരിക പ്രകടനങ്ങൾക്കൊപ്പം ഐറിഷ് ഡാൻസ്, സ്റ്റീഫൻ ഡോയ്ൽ ലൈവ് മ്യൂസിക്, ബെല്ലി ഡാൻസ്, ഇൻഡോനേഷ്യൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും. കൂടാതെ ചെണ്ടമേളത്തിന്റെ ആവേശാരവങ്ങളും മേളയിൽ ഉയരും.

വിശാലമായ പാർക്കിംഗ് സൗകര്യമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് സ്ലോട്ടുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. കൂടാതെ മേളയുടെ മുഴുനീള മേൽനോട്ടത്തിനും സജ്ജീകരണത്തിനുമായി നിരവധി വോളണ്ടിയർമാരും ഉണ്ട്. മേളയിൽ പാർക്കിങ്ങ് സ്ലോട്ടുകൾ ഇപ്പോൾ തന്നെ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യുക. മേളയിൽ ഫൂഡ്- നോൺ ഫൂഡ് സ്റ്റാളുകൾ ആവശ്യമുള്ളവരും രജിസ്റ്റർ ചെയ്യുക.

STALL BOOKING: 0894797716, GENERAL ENQUIRIES: 0892540535

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

6 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

17 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago