ഓ ഇ ടി പരീക്ഷ പാസ്സായി നഴ്‌സാകുക എന്ന അയർലണ്ടിൽ എത്തിയ എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഓ ഇ ടി പരീക്ഷാ അധികൃതരുമായി സഹകരിക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ധാരണയായി. ഇതിന്റെ ഭാഗമായി മെയ് 22 വ്യാഴാഴ്ച അയർലണ്ട് സമയം വൈകീട്ട് നാല് മണിക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ട് അംഗങ്ങൾക്ക് മാത്രമായി ഒരു സൗജന്യ വെബിനാർ സംഘടിപ്പിക്കാൻ ഓ ഇ ടി പരീക്ഷാ അധികൃതർ തീരുമാനിച്ചു. ഓ ഇ ടി യൂറോപ്പ്, ആഫ്രിക്ക റീജിയണൽ മാനേജരും എഡ്യൂക്കേഷണൽ സ്പെഷ്യലിസ്റ്റും ചേർന്നാണ് വെബിനാർ നയിക്കുക. കൂടാതെ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്. നിലവിൽ നാട്ടിൽ ഉള്ള, അയർലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അവർക്കു താഴെ കൊടുക്കുന്ന ലിങ്ക് വഴി മൈഗ്രന്റ് നഴ്സസ് അയർലണ്ടിൽ സൗജന്യമായി ജോയിൻ ചെയ്ത ശേഷം വെബിനാറിലേക്കു റെജിസ്റ്റർ ചെയ്യാൻ സാധിക്കും. https://migrantnurses.ie/join-now/
വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്.
https://bit.ly/OETWebinarRegister
ഇതുകൂടാതെ അയർലണ്ടിൽ പുതിയതായി എത്തുന്ന എൻ എം ബി ഐ റെജിസ്ട്രേഷൻ ഉള്ള നഴ്‌സുമാർക്കു ക്ലിനിക്കൽ സെറ്റിങ്ങുകളിൽ ആവശ്യമായ കമ്മ്യൂണിക്കേഷൻ സ്‌കിൽ ട്രെയിനിങ് മൈഗ്രന്റ് നഴ്സസ് അയര്ലണ്ടുമായി സഹകരിച്ചു നടത്താനും ഓ ഇ ടി ഡിപ്പാർട്മെൻറ് സന്നദ്ധമാണ് എന്നറിയിച്ചിട്ടുണ്ട്.
ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഇടപെട്ടു അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇപ്പോൾ ഓ ഇ ടി ഡിപാർട്‌മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. കെയർ അസിസ്റ്റന്റുമാർക്കു QQI ലെവൽ കോഴ്സ് ചെയ്യേണ്ടതില്ല എന്ന ചരിത്രപരമായ തീരുമാനം ഐറിഷ് സർക്കാരിനെക്കൊണ്ട് എടുപ്പിച്ചത് പാർലമെന്റ് സമരം അടക്കം മൈഗ്രന്റ് നഴ്സസ് അയർലണ്ട് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ്. കെയർ അസിസ്റ്റന്റുമാരുടെ അടിസ്ഥാന ശമ്പളം വർദ്ദിപ്പിക്കുകയും അത് വഴി അവരുടെ പങ്കാളികളുടെ വിസ പെട്ടെന്ന് തന്നെ
ലഭിക്കാൻ തുടങ്ങുകയും ചെയ്തു. അതിനോടൊപ്പം കുട്ടികളെയും എളുപ്പത്തിൽ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന തരത്തിൽ വിസ ചട്ടങ്ങൾ മാറ്റിയെടുക്കാനുള്ള പോരാട്ടത്തിലാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇപ്പോൾ.
എല്ലാ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും ഓ ഇ ടി ഡിപ്പാർട്മെന്റ് നേരിട്ട് നടത്തുന്ന, ഓ ഇ ടി പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന വെബിനാറിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…