മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ കോർക്ക് യൂണിറ്റ് രൂപീകരണയോഗം അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടുകൂടി മെയ് 19 ഞായറാഴ്ച കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള ബ്രൂ കോളമ്പാനാസ് ഹാളിൽ വച്ച് ചേർന്നു. മെൽബ വിത്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സംഘടനയുടെ നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ കോർക്ക് മേഖലാ ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫിസർ കാതറിൻ കോര്ട്നി, മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ ട്രെഷറർ സോമി തോമസ്, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിന്റോ ജോസ്, കോർക്ക് യൂണിറ്റ് അംഗവും INMO എക്സിക്യൂട്ടീവ് കൌൺസിൽ അംഗവുമായ ജിബിൻ സോമൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷവും ഇതോടൊപ്പം ആചരിച്ചു.
ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൌൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച വർഗ്ഗീസ് ജോയ്, ത്രേസ്സ്യ ദേവസ്സി, ശ്യാം കൃഷ്ണൻ, ജിബിൻ സോമൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. അതോടൊപ്പം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഇന്റർനാഷണൽ സെക്ഷന്റെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട, സംഘടനയുടെ സെൻട്രൽ കമ്മിറ്റി അംഗം കൂടിയായ റീമ ആന്റണിയെയും എഡ്യൂക്കേഷൻ ഓഫിസർ ആയ അരുൺ അഗസ്റ്റിനെയും യോഗത്തിൽ ആദരിച്ചു.
മെൽബ വിത്സനെ സെക്രട്ടറി ആയും നൈജീരിയൻ വംശജനായ റഷീദ് അജോയെ ജോയിന്റ് സെക്രട്ടറി ആയും പുനിത വൈരമണിയെ ട്രെഷറർ ആയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു. കൂടാതെ മെൽബ വിൽസൺ, ഷിന്റോ ജോസ്, ജിബിൻ സോമൻ, റഷീദ് അജോ, പുനീത് വൈരമണി, ഷെർലിൻ തോമസ്, സൂസൻ ജേക്കബ്, മിനി ഡേവിഡ്, ആഷ്‌ലി ജോൺ, നിഹ ബച്ചാ, മഞ്ജു സഞ്ജിത് എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയേയും യോഗത്തിൽ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ കൂടുതൽ ശക്തിപ്പെടുത്താനും കോർക്ക് മേഖലയിലെ അംഗങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും തീരുമാനിച്ചു യോഗം പിരിഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp:
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…