Ireland

മൈഗ്രന്റ് നഴ്സസ് അയർലണ്ട് കോർക്ക്‌ യൂണിറ്റ് രൂപീകരിച്ചു

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ കോർക്ക്‌ യൂണിറ്റ് രൂപീകരണയോഗം അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടുകൂടി മെയ് 19 ഞായറാഴ്ച കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള ബ്രൂ കോളമ്പാനാസ് ഹാളിൽ വച്ച് ചേർന്നു. മെൽബ വിത്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സംഘടനയുടെ നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ കോർക്ക് മേഖലാ ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫിസർ കാതറിൻ കോര്ട്നി, മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ ട്രെഷറർ സോമി തോമസ്, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിന്റോ ജോസ്, കോർക്ക് യൂണിറ്റ് അംഗവും INMO എക്സിക്യൂട്ടീവ് കൌൺസിൽ അംഗവുമായ ജിബിൻ സോമൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷവും ഇതോടൊപ്പം ആചരിച്ചു.  

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൌൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച വർഗ്ഗീസ് ജോയ്, ത്രേസ്സ്യ ദേവസ്സി, ശ്യാം കൃഷ്ണൻ, ജിബിൻ സോമൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. അതോടൊപ്പം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ  ഇന്റർനാഷണൽ സെക്ഷന്റെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട, സംഘടനയുടെ സെൻട്രൽ കമ്മിറ്റി അംഗം കൂടിയായ റീമ ആന്റണിയെയും എഡ്യൂക്കേഷൻ ഓഫിസർ ആയ അരുൺ അഗസ്റ്റിനെയും യോഗത്തിൽ ആദരിച്ചു. 

മെൽബ വിത്സനെ സെക്രട്ടറി ആയും നൈജീരിയൻ വംശജനായ റഷീദ് അജോയെ ജോയിന്റ് സെക്രട്ടറി ആയും പുനിത വൈരമണിയെ ട്രെഷറർ ആയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു. കൂടാതെ മെൽബ വിൽസൺ, ഷിന്റോ ജോസ്, ജിബിൻ സോമൻ, റഷീദ് അജോ, പുനീത് വൈരമണി, ഷെർലിൻ തോമസ്, സൂസൻ ജേക്കബ്, മിനി ഡേവിഡ്, ആഷ്‌ലി ജോൺ, നിഹ ബച്ചാ, മഞ്ജു സഞ്ജിത് എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയേയും യോഗത്തിൽ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ കൂടുതൽ ശക്തിപ്പെടുത്താനും കോർക്ക് മേഖലയിലെ അംഗങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും തീരുമാനിച്ചു യോഗം പിരിഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

1 day ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

2 days ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

2 days ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

2 days ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

2 days ago