Ireland

റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലൻഡ് പുറപ്പെടുവിക്കുന്ന പ്രസ്താവന

അയർലണ്ടിലേക്ക് ഇന്ത്യ അടക്കമുള്ള, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി  വലിയതോതിൽ റിക്രൂട്ട്മെന്റ് നടന്നു വരുന്നു. ആദ്യകാലഘട്ടം മുതൽ പലപ്പോഴും നിയമവിധേയമല്ലാതെയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ പ്രവർത്തിക്കുന്നത് എന്ന പരാതികൾ ഉയർന്നിരുന്നു. അയർലണ്ടിലെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്ഷക്കണക്കിന് രൂപയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ നഴ്‌സുമാരിൽ നിന്ന് വാങ്ങിച്ചു വരുന്നത്. അയർലണ്ടിലെ നിയമങ്ങൾ അനുശാസിക്കുന്നത് നഴ്‌സുമാരിൽ നിന്ന് ഒരു യൂറോ പോലും റിക്രൂട്ട്മെന്റ് ഫീസായി വാങ്ങരുത് എന്നാണ്. 

2020 നവംബറിൽ രൂപീകരണ ഘട്ടത്തിൽ തന്നെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നിയമവിരുദ്ധമായ റിക്രൂട്ട്മെന്റ് പ്രവണതകൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും അതിനെതിരെ ഐറിഷ് മാധ്യമമായ ദി ജേർണലിൽ സംഘടനയുടെ ഭാരവാഹികൾ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൂടാതെ ഒരു വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളിൽ നിന്നും യാതൊരു സാമ്പത്തിക സഹായമോ സ്പോണ്സർഷിപ്പോ സ്വീകരിക്കില്ല എന്നും സംഘടന തീരുമാനമെടുത്തു പാലിച്ചുപോരുന്നു.

നിയമവിരുദ്ധമായ റിക്രൂട്ടിട്മെന്റുകളെ നേരിടാനുള്ള പ്രധാന പരിമിതി നഴ്സുമാർ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു. ഇപ്പോൾ വാർത്തകളിൽ വന്ന റിക്രൂട്ട്മെന്റ് വിഷയത്തിലെ എല്ലാ പരാതിക്കാരെയും ആദ്യം മുതൽ സഹായിച്ചു വന്നതും അവരെ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ടുത്തിയതും അയർലണ്ടിലെ അധികാരികൾക്കും കേരളത്തിലെ പോലീസിലും ഒക്കെ പരാതിപ്പെടാൻ സഹായിച്ചതും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ആണ്. അതേസമയം ഇത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കോ ഏജന്റുമാർക്കോ 

എതിരെയുള്ള നീക്കമല്ല മറിച്ചു ഈ മേഖലയിൽ കാര്യങ്ങൾ നിയമപരമായും സുതാര്യമായും നടക്കണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടുള്ളതാണ്. ഇപ്പോൾ പുറത്തുവന്ന പരാതി പോലെയോ അതിനേക്കാൾ മോശമായ രീതിയിലോ നടത്തപ്പെട്ട റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി റിക്രൂട്മെന്റുകൾ ഉണ്ട്. മൈഗ്രന്റ് നഴ്‌സസിന് ലഭിച്ച റിക്രൂട്മെന്റുമായി ബന്ധപ്പെട്ടു എല്ലാ പരാതികളും ട്രേഡ് യൂണിയൻ വഴിയും നേരിട്ടും അധികാരികൾക്ക് മുന്നിലെത്തിക്കുകയും അത് വഴി നഴ്സുമാർക്ക് നീതി ലഭിക്കാൻ വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കുറെ നാളുകൾക്കു മുൻപ് ഡബ്ലിനിൽ ഒരു മലയാളി നേഴ്സ് നൂറുകണക്കിന് നഴ്സുമാരെ തട്ടിപ്പിൽ പെടുത്തി ജയിലിൽ പോയ കേസിൽ നഴ്സുമാർക്ക് വേണ്ടി മുന്നിട്ടിറങ്ങുകയും അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ലഭിച്ച നൂറിലേറെ നഴ്സുമാർക്ക് വിസ ബാൻ നീക്കിക്കൊടുത്ത് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രവർത്തനഫലമായാണ്. കൂടാതെ ഇന്ത്യൻ എംബസി, നഴ്സിംഗ് ഹോം അയർലണ്ട് (NHI) തുടങ്ങിയ സംവിധാനങ്ങളുടെയും ശ്രദ്ധയിൽ ഈ വിഷയം  കൊണ്ടുവരാനും സംഘടനക്കായി. NHIയുടെ സി ഇ ഒയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും സംഘടനയിൽ അംഗങ്ങളായ നഴ്സിംഗ് ഹോമുകളോട് ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം കൊടുക്കണം എന്നും സംഘടനയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു 

നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യപ്പെട്ട എല്ലാ നഴ്സുമാരോടും കെയർ അസിസ്റ്റന്റുമാരോടും അതിന്റെ തെളിവുകൾ സഹിതം മൈഗ്രന്റ് നഴ്സസ് അയർലൻഡിന് പരാതി നൽകണമെന്ന് അഭ്യർഥിക്കുന്നു. അങ്ങനെ നൽകിയാൽ അത് ഏതു ഏജൻസി ആണെകിലും മുഖം നോക്കാതെ അവർക്കെതിരെ നടപടി എടുക്കാൻ സംഘടന സന്നദ്ധമാണ്. info@migrantnurses.ie എന്ന ഇമെയിലിൽ ആണ് സംഘടനയെ ബന്ധപ്പെടേണ്ടത്.

റിക്രൂട്ട്മെൻറ് രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ഈ നീക്കത്തിൽ എല്ലാ വ്യക്തികളും സംഘടനകളും മൈഗ്രന്റ് നേഴ്സസ് അയർലൻഡിന് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു

Follow Us on Instagram!

GNN24X7 IRELAND :

🔗

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

25 mins ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

37 mins ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

2 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

4 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

1 day ago