Ireland

AWS പെർമിറ്റ് അപേക്ഷാ പ്രക്രിയയിലെ പ്രശ്നപരിഹാരത്തിന് ബഹുജന നിവേദനം നൽകാൻ MNI: ഒപ്പ് ശേഖരണം ആരംഭിച്ചു

അയർലണ്ടിലെ വിദേശ നേഴ്സുമാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി MNI മറ്റൊരു ചരിത്ര ദൗത്യത്തിന് കൂടി തുടക്കമ്മിട്ടിരിക്കുകയാണ്.Atypical Working Scheme (AWS) അപേക്ഷാ പ്രക്രിയയ്‌ക്കിടെയുള്ള അകാരണമായ കാലതാമസവും, അപേക്ഷകൾ നിരസിക്കുന്നതും വർദ്ധിച്ചതോടെ വിദേശ നഴ്‌സുമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (MNI) ബഹുജന നിവേദനം നൽകുന്നു.Ministers of Justice/Enterprise, Trade and Employment/Health എന്നിവർക്ക് നൽകാനുള്ള പരാതിയിൽ നേഴ്‌സുമാരുടെ ഒപ്പ് ശേഖരണം MNI ആരംഭിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി, നിവേദനത്തിൽ ഒപ്പിട്ട് നിങ്ങളുടെ പിന്തുണയും ഉറപ്പാക്കുക.

ലിങ്ക് : https://chng.it/R2jmBSrRsK

AWS അപേക്ഷയ്ക്കുള്ള സമയപരിധി 20 ദിവസത്തിൽ നിന്ന് 30 പ്രവൃത്തി ദിവസമായി വർദ്ധിപ്പിച്ച തീരുമാനം അപേക്ഷകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. AWS പെർമിറ്റുകളുടെ പ്രോസസ്സിംഗിലെ സമയപരിധിയുടെ വിപുലീകരണം, നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയയുടെ മറ്റ് ഘട്ടങ്ങളെ സാരമായി ബാധിച്ചു. ഈ നഴ്സുമാർക്ക് RCSI ഒബ്ജക്റ്റീവ് സ്ട്രക്ചർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) പരീക്ഷാ തീയതി മാറ്റിവയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. കൂടാതെ ഇവരുടെ Decision Lettersസും , IELTS/OET യും കാലഹരണപ്പെടുന്നു.

AWS പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെടുകയോ, ‘Further Information Required’ (FIR) അന്വേഷണങ്ങൾക്ക് വിധേയരാകുകയോ ചെയ്തിട്ടുണ്ട്. മെറ്റാഡാറ്റ ക്ലാരിഫിക്കേഷൻ, WRC (വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ) രജിസ്‌ട്രേഷൻ, അപേക്ഷാ സമർപ്പണം, മൂന്നാം കക്ഷി ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് എന്നിവയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ, അപേക്ഷാ നടപടിയിലുടനീളം, ഈ നഴ്‌സുമാർ നിരസിക്കപ്പെടുകയാണ്. കൂടാതെ, പാസ്‌പോർട്ടിന്റെ ഡിജിറ്റൽ പകർപ്പുകൾ, കരാറിലെ ഡിജിറ്റൽ ഒപ്പ്, അംഗീകാര കത്ത് എന്നിവ നൽകുന്നതിനുള്ള ആവശ്യകതകൾ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചു. പല കേസുകളിലും, പല കാരണങ്ങളാൽ പേപ്പർവർക്കുകളുടെ ഡിജിറ്റൽ സ്കാൻ പകർപ്പുകൾ അനുവദിക്കുന്നില്ല. കൂടാതെ അപേക്ഷകരോട് ഡോക്യുമെന്റേഷൻ വീണ്ടും സമർപ്പിക്കാനും പറഞ്ഞിട്ടുണ്ട്.

കുടിയേറ്റ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയിൽ, ഈ പ്രശ്നം അധികാരികളിലേക്ക് എത്തിക്കുന്നതും, നിലവിലെ സ്ഥിതികൾക്ക് പരിഹാരം നേടേണ്ടതും തങ്ങളുടെ പ്രതിബദ്ധതയാണെന്ന് MNI അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

11 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

18 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

23 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago