അയർലണ്ടിലെ വിദേശ നേഴ്സുമാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി MNI മറ്റൊരു ചരിത്ര ദൗത്യത്തിന് കൂടി തുടക്കമ്മിട്ടിരിക്കുകയാണ്.Atypical Working Scheme (AWS) അപേക്ഷാ പ്രക്രിയയ്‌ക്കിടെയുള്ള അകാരണമായ കാലതാമസവും, അപേക്ഷകൾ നിരസിക്കുന്നതും വർദ്ധിച്ചതോടെ വിദേശ നഴ്‌സുമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (MNI) ബഹുജന നിവേദനം നൽകുന്നു.Ministers of Justice/Enterprise, Trade and Employment/Health എന്നിവർക്ക് നൽകാനുള്ള പരാതിയിൽ നേഴ്‌സുമാരുടെ ഒപ്പ് ശേഖരണം MNI ആരംഭിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി, നിവേദനത്തിൽ ഒപ്പിട്ട് നിങ്ങളുടെ പിന്തുണയും ഉറപ്പാക്കുക.
ലിങ്ക് : https://chng.it/R2jmBSrRsK
AWS അപേക്ഷയ്ക്കുള്ള സമയപരിധി 20 ദിവസത്തിൽ നിന്ന് 30 പ്രവൃത്തി ദിവസമായി വർദ്ധിപ്പിച്ച തീരുമാനം അപേക്ഷകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. AWS പെർമിറ്റുകളുടെ പ്രോസസ്സിംഗിലെ സമയപരിധിയുടെ വിപുലീകരണം, നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയയുടെ മറ്റ് ഘട്ടങ്ങളെ സാരമായി ബാധിച്ചു. ഈ നഴ്സുമാർക്ക് RCSI ഒബ്ജക്റ്റീവ് സ്ട്രക്ചർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) പരീക്ഷാ തീയതി മാറ്റിവയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. കൂടാതെ ഇവരുടെ Decision Lettersസും , IELTS/OET യും കാലഹരണപ്പെടുന്നു.
AWS പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെടുകയോ, ‘Further Information Required’ (FIR) അന്വേഷണങ്ങൾക്ക് വിധേയരാകുകയോ ചെയ്തിട്ടുണ്ട്. മെറ്റാഡാറ്റ ക്ലാരിഫിക്കേഷൻ, WRC (വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ) രജിസ്‌ട്രേഷൻ, അപേക്ഷാ സമർപ്പണം, മൂന്നാം കക്ഷി ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് എന്നിവയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ, അപേക്ഷാ നടപടിയിലുടനീളം, ഈ നഴ്‌സുമാർ നിരസിക്കപ്പെടുകയാണ്. കൂടാതെ, പാസ്‌പോർട്ടിന്റെ ഡിജിറ്റൽ പകർപ്പുകൾ, കരാറിലെ ഡിജിറ്റൽ ഒപ്പ്, അംഗീകാര കത്ത് എന്നിവ നൽകുന്നതിനുള്ള ആവശ്യകതകൾ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചു. പല കേസുകളിലും, പല കാരണങ്ങളാൽ പേപ്പർവർക്കുകളുടെ ഡിജിറ്റൽ സ്കാൻ പകർപ്പുകൾ അനുവദിക്കുന്നില്ല. കൂടാതെ അപേക്ഷകരോട് ഡോക്യുമെന്റേഷൻ വീണ്ടും സമർപ്പിക്കാനും പറഞ്ഞിട്ടുണ്ട്.
കുടിയേറ്റ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയിൽ, ഈ പ്രശ്നം അധികാരികളിലേക്ക് എത്തിക്കുന്നതും, നിലവിലെ സ്ഥിതികൾക്ക് പരിഹാരം നേടേണ്ടതും തങ്ങളുടെ പ്രതിബദ്ധതയാണെന്ന് MNI അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…